പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയുടെ മുടി യുവാവ് മുറിച്ചതായി പരാതി

വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് അയൽവാസിയായ സുനിൽ പെൺകുട്ടിയോട് പ്രണയാഭ്യർത്ഥനയുമായി എത്തി. അടുത്തെത്തിയ സുനിലിനെ പെൺകുട്ടി പ്രതിരോധിച്ചത് കത്രികയെടുത്തായിരുന്നു എന്നാൽ തന്റെ കയ്യിൽ നിന്നും കത്രിക പിടിച്ചു വാങ്ങിയ ശേഷം തലമുടി ബലമായി മുറിച്ചെടുത്തുവെന്ന് പെൺകുട്ടി പറഞ്ഞു

0

ഇടുക്കി: പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയുടെ മുടി യുവാവ് മുറിച്ചതായി പരാതി. ഇടുക്കി പീരുമേടിന് സമീപം കരടിക്കുഴി എസ്റ്റേറ്റിലാണ് സംഭവം നടന്നത്. അയൽവാസിയായ സുനിൽ(23) എന്നയാൾക്കെതിരെ കുടുംബം പീരുമേട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇയാൾ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.

വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് അയൽവാസിയായ സുനിൽ പെൺകുട്ടിയോട് പ്രണയാഭ്യർത്ഥനയുമായി എത്തി. അടുത്തെത്തിയ സുനിലിനെ പെൺകുട്ടി പ്രതിരോധിച്ചത് കത്രികയെടുത്തായിരുന്നു എന്നാൽ തന്റെ കയ്യിൽ നിന്നും കത്രിക പിടിച്ചു വാങ്ങിയ ശേഷം തലമുടി ബലമായി മുറിച്ചെടുത്തുവെന്ന് പെൺകുട്ടി പറഞ്ഞു.
ഒളിവിലായ പ്രതിയെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചിട്ടുണ്ട്. പീരുമേട് സി.ഐ എ.രജീഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്ന

You might also like