കർണാടക മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുന്നതായി മന്ത്രിമാരെ അറിയിച്ച് സിദ്ധരാമ
അടുത്ത മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും സിദ്ധരാമയ്യ യോഗത്തിൽ വ്യക്തമാക്കി.
ബെംഗളൂരു | കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെയ്ക്കുന്നതായി മന്ത്രിമാരെ അറിയിച്ച് സിദ്ധരാമയ്യ. അടുത്ത മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും സിദ്ധരാമയ്യ യോഗത്തിൽ വ്യക്തമാക്കി. അഭ്യൂഹങ്ങൾക്കും ഊഹാപോഹങ്ങൾക്കും വിരാമമിട്ടു കൊണ്ടാണ് സിദ്ധരാമയ്യ ഇപ്പോൾ രാജി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് രാവിലെ മറ്റ് മന്ത്രിമാരെ അദ്ദേഹം പ്രാതലിന് ക്ഷണിച്ചിരുന്നു. അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ കാവേരിയിലായിരുന്നു പ്രഭാതഭക്ഷണം. ഭക്ഷണം കഴിക്കുന്നതിനിടെയാണ് അദ്ദേഹം മന്ത്രിമാരെ അഭിസംബോധന ചെയ്ത് ഇക്കാര്യം അറിയിച്ചത്. താൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയുകയാണെന്ന് അറിയിച്ചു. ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്യാൻ സിദ്ധരാമയ്യ ഇന്ന് വൈകീട്ടോടെ ഡൽഹിയിലെത്തി രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് സിദ്ധരാമയ്യ രാജിവെയ്ക്കുമെന്ന് അറിച്ചെങ്കിലും ഔദ്യേഗിക പ്രഖ്യാപനം ഇതുവരെയും ഉണ്ടായിട്ടില്ല. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം സിദ്ധരാമയ്യ രാജിസമർപ്പിക്കുമെന്നാണ് റിപ്പോർട്ട്. നിലവിലെ വിവരങ്ങൾ അനുസരിച്ച് സിദ്ധരാമയ്യ ഗവർണറെ കണാൻ തീരുമാനിച്ചിട്ടില്ല. ഡൽഹിയിലെ യോഗത്തിന് ശേഷം ഗവർണറുമായി കൂടിക്കാഴ്ച നടത്താനാണ് സാധ്യത. കഴിഞ്ഞ ദിവസം ഡൽഹിയിൽ എഐസിസി നേതൃത്വവുമായി നടത്തിയ ചർച്ചകളെ തുടർന്നാണ് സിദ്ധരാമയ്യ സ്‌ഥാനം ഒഴിയുന്നത്. സിദ്ധരാമയ സർക്കാർ മൂന്ന് വർഷം പൂർത്തിയാക്കിയതോടെയാണ് മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച ചർച്ചകളും വിവാദങ്ങളും ഉയർന്നത്. രണ്ടരവർഷം പിന്നിടുമ്പോൾ അധികാരം ഒഴിയാമെന്ന് കരാറുണ്ടായിരുന്നതായി ഡി.കെ വിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. ഇതു സംബന്ധിച്ച് തർക്കവും ഉടലെടുത്തു. തുടർന്നാണ് എഐസിസി നേതൃത്വം ഇടപെട്ടത്.