ഭർത്താവിന് ചികിത്സ തേടിയെത്തിയ എംഎൽഎ ഡോക്ടര്‍മാരോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി.

പനിയ്ക്ക് ചികിത്സ തേടിയാണ് എംഎൽഎ ഭർത്താവിനെ ആശുപത്രിയിലെത്തിച്ചത്. ഡ്യൂട്ടിയിലുള്ള ഡോക്ടർ കൈകൊണ്ട് തൊട്ട് നോക്കി മരുന്ന് കുറിച്ചു. പിന്നാലെ എന്തുകൊണ്ട് തെർമോ മീറ്റർ ഉപയോഗിച്ചില്ലെന്ന് ചോദിച്ച് എംഎൽഎ കയർത്തുവെന്നും ”നിങ്ങളുടെ ആറ്റിറ്റ്യൂഡ് കൊണ്ട് ഇങ്ങനെയൊക്കെ കിട്ടുന്നതെന്ന്’ പറഞ്ഞ് ആക്ഷേപിച്ചെന്നും ഡോക്ട‍ര്‍മാര്‍ ആരോപിച്ചു

0

പാലക്കാട് | ഭർത്താവിന് ചികിത്സ തേടിയെത്തിയ എംഎൽഎ ഡോക്ടര്‍മാരോട് അപമര്യാദയായി പെരുമാറിയെന്ന് ഡോക്ടർമാരുടെ പരാതി. കോങ്ങാട് എംഎൽഎ കെ ശാന്തകുമാരിക്കെതിരെ പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരാണ് പരാതി നൽകിയത്.ഇന്നലെ കാഷ്വാലിറ്റിയിൽ ഭർത്താവിന്റെ ചികിത്സക്ക് വേണ്ടിയെത്തിയ വേളയിലാണ് പരാതിക്കാസ്പദമായ സംഭവമുണ്ടായത്. പനിയ്ക്ക് ചികിത്സ തേടിയാണ് എംഎൽഎ ഭർത്താവിനെ ആശുപത്രിയിലെത്തിച്ചത്. ഡ്യൂട്ടിയിലുള്ള ഡോക്ടർ കൈകൊണ്ട് തൊട്ട് നോക്കി മരുന്ന് കുറിച്ചു. പിന്നാലെ എന്തുകൊണ്ട് തെർമോ മീറ്റർ ഉപയോഗിച്ചില്ലെന്ന് ചോദിച്ച് എംഎൽഎ കയർത്തുവെന്നും ”നിങ്ങളുടെ ആറ്റിറ്റ്യൂഡ് കൊണ്ട് ഇങ്ങനെയൊക്കെ കിട്ടുന്നതെന്ന്’ പറഞ്ഞ് ആക്ഷേപിച്ചെന്നും ഡോക്ട‍ര്‍മാര്‍ ആരോപിച്ചു
അതേസമയം താൻ ഡോക്ടർമാരെ ആക്ഷേപിച്ചിട്ടില്ലെന്നാണ് കോങ്ങാട് എംഎൽഎയുടെ പ്രതികരണം.
ഡോക്ടർമാരോട് മോശമായി പെരുമാറിയിട്ടില്ല. അത്യാഹിത വിഭാഗത്തിലായാലും എല്ലാവരോടും ഒരുപോലെ പെരുമാറണമെന്നാണ് ഡോക്ട‍ര്‍മാരോട് പറഞ്ഞത്. ഡിഎംഒയോട് കാര്യങ്ങൾ ബോധിപ്പിച്ചിട്ടുണ്ട്. ആരെയും ദുഖിപ്പിക്കാൻ ഉദേശിച്ചിട്ടില്ല. ആവശ്യമെങ്കിൽ ഖേദം പ്രകടിപ്പിക്കാമെന്നും എംഎൽഎ മാധ്യമങ്ങളോട് പ്രതികരിച്ചു.

You might also like

-