പുരാവസ്തുക്കളുടെ മറവിൽ കോടികളുടെ തട്ടിപ്പ് മോൻസൻ മാവുങ്കലിനെ കെ സുധാകരന്‍ സഹായിച്ചെന്ന് പരാതി.

2018 നവംബര്‍ 22 ന് സുധാകരന്‍റെ സാന്നിധ്യത്തില്‍ മോന്‍സന്‍റെ കലൂരിലെ വീട്ടില്‍ കൂടിക്കാഴ്ച നടന്നെന്നാണ് പരാതിക്കാര്‍ ക്രൈംബ്രാഞ്ചിന് നല്‍കിയ പരാതിയില്‍ പറയുന്നത്

0

കൊച്ചി: പുരാവസ്തുക്കളുടെ മറവിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൻ മാവുങ്കലിനെ കെ സുധാകരന്‍ സഹായിച്ചെന്ന് പരാതി. സുധാകരൻ എംപി നേരിട്ട് ഇടപെട്ടുവെന്നാണ് പരാതിക്കാരനായ അനൂപ് ക്രൈംബ്രാഞ്ചിന് നല്‍കിയ പരാതിയില്‍ പറയുന്നത്. ഫെമ പ്രകാരം തടഞ്ഞുവെച്ചിരിക്കുന്ന തന്‍റെ രണ്ട് ലക്ഷത്തി അറുപതിനായിരം കോടി രൂപ വിട്ടുകിട്ടാൻ സുധാകരന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് പണം നിക്ഷേപിച്ചവരെ മോന്‍സന്‍ അറിയിച്ചു.

എന്നാല്‍ നിക്ഷേപകര്‍ ഇത് വിശ്വസിക്കാഞ്ഞതോടെ സുധാകരനുമായി നേരിട്ട് കൂടിക്കാഴച്ച മോന്‍സന്‍ ഒരുക്കി. 2018 നവംബര്‍ 22 ന് സുധാകരന്‍റെ സാന്നിധ്യത്തില്‍ മോന്‍സന്‍റെ കലൂരിലെ വീട്ടില്‍ കൂടിക്കാഴ്ച നടന്നെന്നാണ് പരാതിക്കാര്‍ ക്രൈംബ്രാഞ്ചിന് നല്‍കിയ പരാതിയില്‍ പറയുന്നത്. ഫെമ പ്രകാരം തടഞ്ഞുവെച്ച പണം വിട്ടുകിട്ടാൻ പാർലമെന്‍റ് അക്കൗണ്ട്‍സ് കമ്മിറ്റിയെ ഇടപെടുത്താം. ദില്ലിയിലെ വിഷയങ്ങൾ പരിഹരിക്കാമെന്ന് സുധാകരൻ വാഗ്ദാനം നൽകിയെന്നും പരാതിക്കാരനായ അനൂപ് പറഞ്ഞു. പണം വിട്ടുകിടുന്നതിനുള്ള ഇടപാടിനായി 25 ലക്ഷം രൂപ സുധാകരന്‍റെ സാന്നിധ്യത്തില്‍ കൈമാറിയെന്നാണ് പരാതിക്കാര്‍ പറയുന്നത്.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും മോന്‍സന് അടുത്ത ബന്ധങ്ങളുണ്ട്. ഈ അടുപ്പമാണ് കോടികളുടെ സാമ്പത്തിക തട്ടിപ്പിന് മോൻസൻ മറയാക്കിയത്. ഉന്നത ബന്ധങ്ങള്‍ തനിക്കെതിരായ കേസ് അട്ടിമറിക്കാനും പ്രതി ഉപയോഗിച്ചു. മോൻസൻ മാവുങ്കലിനെതിരെ ബിസിനസ് ഗ്രൂപ്പ് നൽകിയ ആറ് കോടിയുടെ തട്ടിപ്പ് കേസിൽ അന്വേഷണം ആലപ്പുഴ ക്രൈംബ്രാഞ്ചിന് കൈമാറിയത് റദ്ദാക്കാന്‍ ആവശ്യപ്പെട്ട് പൊലീസ് ആസ്ഥാനത്തെ എഐജിയ്ക്കായി ഐജി ലക്ഷ്മണ മെയില്‍ അയച്ചു.

സമൂഹത്തില്‍ വളരെ ഉന്നതസ്ഥാനത്തുള്ള പലര്‍ക്കുമൊപ്പം മോന്‍സണ്‍ അടുപ്പത്തോടെ നില്‍ക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം പുറത്തുവന്നിട്ടുണ്ട്. പ്രമുഖരായ വ്യക്തിത്വങ്ങളാണ് മോന്‍സണ്‍ മാവുങ്കലിന് സന്ദര്‍ശകരായി ഉണ്ടായിരുന്നത്. ആ സമയത്തുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പോലീസിലെ നിരവധി ഉന്നതോദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ പാര്‍ട്ടികളിലെ ഉന്നത നേതാക്കള്‍ക്കും സിനിമാ താരങ്ങള്‍ക്കുമെല്ലാം മോന്‍സണുമായി വളരെ അടുത്ത ബന്ധമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. അതിസമ്പന്നരുമുണ്ട് സൗഹൃദപ്പട്ടികയില്‍.

മോന്‍സണ്‍ മാവുങ്കലിനെ പരിചയമുണ്ടെന്ന് ജിജി തോംസണ്‍ പറഞ്ഞു. പ്രവാസി മലയാളി ഫെഡറേഷന്റെ രക്ഷാധികാരികളിലൊരാളാണ് താന്‍. മോന്‍സണും ഒരു രക്ഷാധികാരിയാണ്. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചചെയ്യാന്‍ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. ഒന്നുരണ്ട് പ്രാവശ്യം അദ്ദേഹത്തിന്റെ പുരാവസ്തു ശേഖരം കാണിക്കാന്‍ വീട്ടിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഭാര്യക്കൊപ്പം പോയാണ് അത് കണ്ടത്.

മുൻ ഡിജിപി ലോക്നാഥ് ബെഹ്റ മോൻസൻ മാവുങ്കലിനെതിരെയുള്ള തട്ടിപ്പ് കേസ് അന്വേഷണം അട്ടിമറിച്ചതായും അന്വേഷണം സംഘത്തിൻ വിവരം ലഭിച്ചിട്ടുണ്ട് സാമ്പത്തിക തട്ടിപ്പുകേസിൽ ഇയാൾക്കെതിരെയുള്ള അന്വേഷണം മരവിപ്പിക്കാൻ ആവശ്യപ്പെട്ട് ചേർത്തല സിഐയ്ക്ക് ബെഹ്റ ഉത്തര വ് നൽകിയിരുന്നു . എന്നാൽ പണം നഷ്ടമായവരുടെ എതിർപ്പും ഇന്‍റലിജൻസ് റിപ്പോർട്ടും പരിഗണിച്ച് ഈ നീക്കം തടയപ്പെട്ടു. ചേർത്തലയിലെ ഈ സിഐ മോൻസൻ മാവുങ്കലിന്‍റെ മകളുടെ വിവാഹ നിശ്ചയച്ചടങ്ങിൽ പങ്കെടുക്കുന്ന ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്. ക്രൈംബ്രാ‌ഞ്ച് അറസ്റ്റിന് തൊട്ട് മുൻപായിരുന്നു ഇത്. മുൻ ഡിഐജി എസ് സുരേന്ദ്രന് മോൻസനുമായുള്ള അടുപ്പത്തിന്‍റെ ദൃശ്യങ്ങളും ക്രൈംബ്രാ‌ഞ്ചിന് ലഭിച്ചു.

യൂദാസ് യേശുവിനെ ഒറ്റിക്കൊടുത്ത മുപ്പത് വെള്ളിക്കാശില്‍ രണ്ടെണ്ണം കൈയിലുണ്ട്. കൂടെ മോശയുടെ അംശവടി, യേശുദേവന്റെ തിരുവസ്ത്രത്തിന്റെ അംശം, ടിപ്പു സുല്‍ത്താന്റെ സിംഹാസനം, മൈസൂര്‍ കൊട്ടാരത്തിന്റെ ആധാരം, രവിവര്‍മയുടെയും ഡാവിഞ്ചിയുടെയും ഒപ്പോടുകൂടിയ അവര്‍ വരച്ച യഥാര്‍ഥ ചിത്രങ്ങള്‍… മോണ്‍സണ്‍ മാവുങ്കലിന്റെ കൈവശമുള്ള വസ്തുക്കളുടെ പട്ടിക വളരെ വലുതാണ്.

എന്നാല്‍, ഇവയില്‍ ഏതെങ്കിലും പുരാവസ്തുക്കളിൽ പെട്ടതാണോ വ്യകതയില്ല .വസ്തുക്കളും തിരുവനന്തപുരത്തെ ആശാരിയാണ് നിര്‍മിച്ചു നല്‍കിയ തെന്നാണ് കേസ്സില്ന്റെ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് എസ്.പി. എം.ജെ. സോജന്‍ പറയുന്നതു .

-

You might also like

-