“ജോലിക്ക് കോഴ “വീണാ ജോർജ് പേഴ്‌സണൽ സ്റ്റാഫ് അഖിൽ മാത്യുവിനെ സംരക്ഷിക്കുന്നുവെന്ന് പരാതിക്കാരൻ

അവർ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഞാൻ മന്ത്രിക്ക് അപേക്ഷ കൊടുക്കുന്നത്. അവിടെ നിന്ന് നടപടി എടുക്കാനാണ് ഞാൻ ആവശ്യപ്പെട്ടത്. സെപ്റ്റംബർ 13നാണ് മന്ത്രിയുടെ ഓഫീസിൽ പരാതി ചെല്ലുന്നത്. ഓ​ഗസ്റ്റ് 17നാണ് ഞാൻ പിഎസിനെ കാണുന്നത്. ശാരീരിക പ്രതിസന്ധിയുൾപ്പെടെ ചില പ്രതിസന്ധികൾ വന്നത് കൊണ്ടാണ് അത്രയും താമസിച്ചത്

0

മലപ്പുറം| ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന ആരോപണത്തിൽ മന്ത്രി വീണാ ജോർജ് പേഴ്‌സണൽ സ്റ്റാഫ് അഖിൽ മാത്യുവിനെ സംരക്ഷിക്കുന്നുവെന്ന് പരാതിക്കാരൻ മലപ്പുറം സ്വദേശി ഹരിദാസ് പറഞ്ഞു . ഒരു മാസം മുൻപാണ് പേഴ്‌സണൽ സ്റ്റാഫ് അംഗത്തിനെതിരെ ഓൺലൈനായും റിട്ടണായും ഹരിദാസ് പരാതി കൊടുക്കുന്നത്. പിന്നാലെ മന്ത്രിക്ക് നേരിട്ടും പരാതി നൽകിയിരുന്നു. വിഷയത്തിൽ മന്ത്രിയുടെ ഓഫീസിന് അന്വേഷണം നടത്തി അവസാനപ്പിക്കാമായിരുന്നുവെന്നും എന്നാൽ അതുണ്ടായില്ലെന്നും പരാതിക്കാരൻ ആരോപിച്ചു.ഓ​​ഗസ്റ്റ് 17ന് മന്ത്രിയുടെ പിഎസിനെ നേരിൽ കണ്ട് വിവരം അറിയിച്ചു എന്നും ഹരിദാസൻപറഞ്ഞു . എന്നിട്ടും വീണ ജോർജിന്റെ ഓഫീസിൽ നിന്ന് ആരും വിളിച്ച് അന്വേഷിച്ചില്ലെന്ന് ഹരിദാസൻ ആരോപിക്കുന്നു. ഓഫീസ് കേന്ദ്രീകരിച്ചുള്ള സംഘം മറ്റ് തട്ടിപ്പുകളും നടത്തിയതായി ഇദ്ദേഹം വ്യക്തമാക്കുന്നു.

”ഞാനിത് അറിയിക്കാൻ വേണ്ടിയാണ് മന്ത്രിയുടെ പിഎസ്നെ നേരിട്ട് കാണാൻ ആളെവിട്ടതും പരാതി കൊടുത്തതും. വായിച്ച് കേട്ട് അതിന് നടപടി എടുക്കാൻ വേണ്ടിയാണ് അവിടെ കൊടുത്തത്. അവർ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഞാൻ മന്ത്രിക്ക് അപേക്ഷ കൊടുക്കുന്നത്. അവിടെ നിന്ന് നടപടി എടുക്കാനാണ് ഞാൻ ആവശ്യപ്പെട്ടത്. സെപ്റ്റംബർ 13നാണ് മന്ത്രിയുടെ ഓഫീസിൽ പരാതി ചെല്ലുന്നത്. ഓ​ഗസ്റ്റ് 17നാണ് ഞാൻ പിഎസിനെ കാണുന്നത്. ശാരീരിക പ്രതിസന്ധിയുൾപ്പെടെ ചില പ്രതിസന്ധികൾ വന്നത് കൊണ്ടാണ് അത്രയും താമസിച്ചത്. പിഎസ് നോട് പറഞ്ഞല്ലോ വീണ്ടും മന്ത്രിയോട് പറയണോ എന്ന് ‍ഞാൻ ആദ്യം മടിച്ചു. പിന്നെ അതിലെന്തെങ്കിലും നടക്കുമോ എന്ന് സംശയം തോന്നി. അതാണ് വൈകിയത്. മന്ത്രിയുടെ ഓഫീസിൽ സെറ്റിൽ ചെയ്യാം എന്ന തീരുമാനത്തിലാണ് ഞാൻ പരാതി കൊടുത്തത്. പക്ഷേ അതങ്ങനെ നടന്നില്ല. ഈ വിഷയം ആരോടും പറഞ്ഞിട്ടില്ല. എന്റെ പേരിൽ പരാതി കൊടുത്തെന്നറിഞ്ഞു. എന്തിനാണ് അതെന്ന് എനിക്കറിയില്ല. കാരണം ‍ഞാനാണല്ലോ വഞ്ചിക്കപ്പെട്ട ആൾ.”

മന്ത്രി ആരോപണം തള്ളിയ സംഭവത്തിലും ഹരിദാസ് പ്രതികരിച്ചു. കുറ്റം ചെയ്തു എന്ന് ആരെങ്കിലും പറയുമോയെന്നാണ് ഹരിദാസ് ചോദിക്കുന്നത്. താൻ ഒരു പരാതി നൽകിയതിന്റെ പേരിൽ തന്നെ പ്രതിയാക്കാൻ ശ്രമിച്ചാൽ നേരിടുമെന്നും പരാതിയുമായി എത്തുന്നവർക്കെതിരെ കേസ് എടുക്കുന്നത് അപഹാസ്യമാണെന്നും ഹരിദാസ് ചൂണ്ടിക്കാട്ടി. ഒരു മാർഗവും ഇല്ലെങ്കിൽ തനിക്ക് പലതും തുറന്ന് പറയേണ്ടി വരുമെന്നും ഹരിദാസ് വ്യക്തമാക്കി

You might also like

-