ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും നാളെ പെട്ടിമുടിയിൽ

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും നാളെ പെട്ടിമുടി ദുരന്തബാധിത പ്രദേശം സന്ദര്‍ശിക്കും

0

തിരുവനന്തപുരം :ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും നാളെ പെട്ടിമുടി ദുരന്തബാധിത പ്രദേശം സന്ദര്‍ശിക്കും. മുഖ്യമന്ത്രി പെട്ടിമുടി സന്ദര്‍ശിക്കാത്തത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കരിപ്പൂര്‍ വിമാനദുരന്തം നടന്നതിന്റെ അടുത്ത ദിവസം തന്നെ മുഖ്യമന്ത്രിയും ഗവര്‍ണറും അവിടെ എത്തിയിരുന്നു. ഇതോടെ മുഖ്യമന്ത്രി പെട്ടിമുടി സന്ദര്‍ശിക്കാത്തതില്‍ വിമര്‍ശനവുമായി പ്രതിപക്ഷവും ബിജെപിയും രംഗത്തെത്തി.

തിരുവനന്തപുരത്ത് നിന്ന് നാളെ രാവിലെ ഒമ്പതു മണിയോടു കൂടി മുഖ്യമന്ത്രിയും ഗവര്‍ണറും പെട്ടിമുടിയിലേക്ക് പുറപ്പെടും. മൂന്നാറിലെ ആനച്ചാലില്‍ ഹെലികോപ്ടറില്‍ ഇറങ്ങുന്ന ഇവര്‍ അവിടെ നിന്ന്‌ അപകട സ്ഥലത്തേക്ക് പോകും. കാലാവസ്ഥകൂടി പരിഗണിച്ചാകും യാത്ര. നിലവില്‍ പ്രശ്‌നങ്ങളില്ലെന്നാണ് റിപ്പോര്‍ട്ട്. പ്രതികൂല കാലവസ്ഥയാണെങ്കില്‍ യാത്ര മാറ്റിവെക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സന്ദര്‍ശനത്തിനു വേണ്ട ക്രമീകരണങ്ങള്‍ നടത്താന്‍ അധികൃതര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്.

-

You might also like

-