മു​ഖ്യ​മ​ന്ത്രിയുടെയും ആ​രോ​ഗ്യ​മ​ന്ത്രി​ടേ​യും കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ്.

ക​രി​പ്പൂ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കോ​വി​ഡ് സ്ഥി​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​രു​വ​രും സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു.

0

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ​യും ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ ശൈ​ല​ജ ടീ​ച്ച​റു​ടേ​യും കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ്. ക​രി​പ്പൂ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കോ​വി​ഡ് സ്ഥി​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​രു​വ​രും സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.മു​ഖ്യ​മ​ന്ത്രി​യേ​യും ആ​രോ​ഗ്യ​മ​ന്ത്രി​യേ​യും കൂ​ടാ​തെ ഗ​വ​ർ​ണ​ർ ആ​രീ​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ, സ്പീ​ക്ക​ർ ശ്രീ​രാ​മ കൃ​ഷ​ണ​ൻ, മ​ന്ത്ര​മാ​രാ​യ കെ.​ടി ജ​ലീ​ൽ, എ.​സി മൊ​യ്തീ​ൻ എ​ന്നി​വ​രും ക​രി​പ്പൂ​ർ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ഇ​വ​രും ക്വാ​റ​ന്‍റൈ​നി​ലാ​ണ്. ഇ​വ​ർ​ക്കും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ന്നാ​ണ് സൂ​ച​ന.അതേസമയം നാളെത്തെ സ്വാതന്ത്ര്യ ദിന പരിപാടിയിൽ മുഖ്യ മന്ത്രി പങ്കെടുക്കുമോ എന്നറിയില്ല