ആത്മഹത്യാ രംഗം മൊബൈലിൽ പകർത്തി സിനിമ താരം ആത്മഹത്യാ ചെയ്തു

സ്റ്റീൽ ഗ്ലാസിൽ വിഷം പകർന്നു കഴിക്കുന്നതിന്റെ ദൃശ്യം പകർത്തിയ ശേഷമാണ് ആത്മഹത്യ ചെയ്തത്.

0

ബെംഗളൂരു :കര്‍ണാടകപ്രമുഖ സീരിയല്‍ നടിയും മോഡലും അവതാരകയുമായ ചന്ദന (29) ആത്മഹത്യ ചെയ്തുത് . സ്റ്റീൽ ഗ്ലാസിൽ വിഷം പകർന്നു കഴിക്കുന്നതിന്റെ ദൃശ്യം പകർത്തിയ ശേഷമാണ് ആത്മഹത്യ ചെയ്തത്. സിനമതരാകുടിയായ കാമുകന്‍ ദിനേഷ് വിവാഹത്തില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്നാണ് ആത്മഹത്യയെന്നും വീഡിയോയില്‍ പറയുന്നു.

തന്റെ മരണത്തിന് ഉത്തരവാദി കാമുകനാണ്. വിവാഹ വാഗ്ദാനം നല്‍കി അഞ്ച് ലക്ഷത്തോളം രൂപ തന്നില്‍ നിന്ന് പലപ്പോഴായി വാങ്ങി. ഒടുവില്‍ കല്ല്യാണം കഴിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ വിസമ്മതിച്ചുവെന്നും ചന്ദന വീഡിയോയില്‍ പറയുന്നു. മരിക്കുന്നതിന് തൊട്ടുമുമ്പ് നടി തന്റെ മാതാപിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വീഡിയോ അയച്ച് നല്‍കുകയായിരുന്നു.ഉടന്‍ തന്നെ ബന്ധുക്കള്‍ വീട്ടിലെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. ദിനേഷനെതിരെ സംഭവത്തില്‍ പോലീസ് പ്രേരണ കുറ്റത്തിന് കേസെടുത്തു. ഇയാള്‍ ഒളിവിലാണ്.