രാജ്ഭവനിൽ ക്രിസ്മസ് വിരുന്ന്; മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിച്ച് ഗവർണർ

14 ന് വൈകിട്ട് അഞ്ച് മണിക്ക് രാജ്ഭവനിലാണ് വിരുന്നൊരുക്കുന്നത്.

0

തിരുവനന്തപുരം: മുഖ്യമന്ത്രിയേയും മന്ത്രിമാരേയും ക്രിസ്തുമസ് വിരുന്നിന് ക്ഷണിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. 14 ന് വൈകിട്ട് അഞ്ച് മണിക്ക് രാജ്ഭവനിലാണ് വിരുന്നൊരുക്കുന്നത്. ക്രൈസ്തവ വിഭാഗത്തിലെ മേലധ്യക്ഷന്മാര്‍, ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരേയും ക്ഷണിക്കും.മുഖ്യമന്ത്രിയും മന്ത്രിമാരും വിരുന്നില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് തുടരുന്നതിനിടെയുള്ള വിരുന്ന് ക്ഷണം അപ്രതീക്ഷിത നീക്കമാണ്.ഇക്കഴിഞ്ഞ ഓണാഘോഷത്തിന് സര്‍ക്കാര്‍ ഗവര്‍ണറെ ക്ഷണിച്ചിരുന്നില്ല. സാധാരണ നിലയില്‍ ഗവര്‍ണറും ഭാര്യയുമാണ് മുഖ്യാതിഥികള്‍. തുടര്‍ന്ന് അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിനൊപ്പമാണ് ഗവര്‍ണര്‍ ഓണം ആഘോഷിച്ചത്. ഓണ വാരാഘോഷ പരിപാടിയുടെ സമാപനത്തിനാണ് ഗവര്‍ണറെ ക്ഷണിക്കാറ്.

You might also like