ചൈനാക്കടലിലെ കൃത്രിമ ദ്വീപുകൾ ചൈന തിരക്കിട്ട് സൈനിക താവളങ്ങളാക്കി മാറ്റുന്നു പ്രോകോപനമുണ്ടായാൽ തിരിച്ചടിക്കാൻ സൈന്യത്തിന് നിർദേശം

ഇന്ത്യൻ സമുദ്ര മേഖലയായ ഐഒആറിൽ വലിയ ലക്ഷ്യങ്ങളാണ് ചൈനയ്ക്ക് ഉള്ളത്. ആന്റമാനിലെ ഇന്ത്യൻ ആധിപത്യം ആണ് ഇതിനെല്ലാം ചൈനയ്ക്ക് വെല്ലുവിളി. ഇന്ത്യൻ നാവികസേനയ്ക്ക് ആൻഡമാൻ നിക്കോബാറിൽ എയർബേസ് ഉള്ളതിനാൽ ചൈനയുടെ ഒരു തന്ത്രവും ഫലിക്കുന്നില്ല

0

ഡൽഹി :ദക്ഷിണ ചൈനാക്കടലിലെ കൃത്രിമ ദ്വീപുകൾ ചൈന തിരക്കിട്ട് സൈനിക താവളങ്ങളാക്കി മാറ്റുന്നു. തന്ത്രപ്രധാനമായ ആന്റമാനും അനുബന്ധ ഇന്ത്യൻ മേഖലകളും ലക്ഷ്യം വച്ചാണ് ചൈനയുടെ ഒരുക്കം എന്നാണ് ഇന്ത്യയ്ക്ക് ലഭിച്ച തെളിവുകൾ. ഈ സാഹചര്യത്തിൽ ഇന്ത്യയുടെ ഭൂപ്രദേശത്തിന്റെ ഭാഗമായ കടൽ മേഖലയിൽ എവിടെ പ്രവേശിച്ചാലും ചൈനീസ് സംഘത്തിനെതിരെ നടപടി എടുക്കാൻ നേവിക്ക് നിർദ്ദേശം നൽകി. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ എയർബേസ് കേന്ദ്രീകരിച്ച് വ്യോമസേന വ്യോമ നിരീക്ഷണവും ആരംഭിച്ചിട്ടുണ്ട്.

ഇന്ത്യൻ സമുദ്ര മേഖലയായ ഐഒആറിൽ വലിയ ലക്ഷ്യങ്ങളാണ് ചൈനയ്ക്ക് ഉള്ളത്. ആന്റമാനിലെ ഇന്ത്യൻ ആധിപത്യം ആണ് ഇതിനെല്ലാം ചൈനയ്ക്ക് വെല്ലുവിളി. ഇന്ത്യൻ നാവികസേനയ്ക്ക് ആൻഡമാൻ നിക്കോബാറിൽ എയർബേസ് ഉള്ളതിനാൽ ചൈനയുടെ ഒരു തന്ത്രവും ഫലിക്കുന്നില്ല.ഇതിന് പരിഹാരമായാണ് ദക്ഷിണ ചൈനാക്കടലിലെ കൃത്രിമ ദീപുകൾ ചൈന തിരക്കിട്ട് സൈനിക താവളങ്ങളാക്കി മാറ്റുന്നത്. തന്ത്രപ്രധാനമായ ആന്റമാനും അനുബന്ധ ഇന്ത്യൻ മേഖലകളും ഇങ്ങനെ ലക്ഷ്യം ഇടുകയാണ് തന്ത്രം. ഇത് സംബന്ധിച്ച് കൃത്യമായ തെളിവുകൾ ചിത്രങ്ങൾ സഹിതം ഇന്ത്യയ്ക്ക് ലഭിച്ചെന്ന് സൂചനയുണ്ട്
ഈ സാഹചര്യത്തിൽ രഹസ്യാന്വേവഷണ വിവരത്തിന്റെ അടിസ്ഥാനത്തിൽ എജൻസികൾ നേവിക്ക് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ചൈനീസ് മുങ്ങിക്കപ്പലുകളുടെ സാന്നിധ്യം പരിശോധിക്കാനും ഉണ്ടെങ്കിൽ നടപടിക്കും അടക്കമാണ് നിർദേശം. നേരത്തെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ സാന്നിധ്യം വിവിധ മേഖലകളിൽ തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് തീരുമാനം.

മാർച്ച് ആദ്യവാരമാണ് , ചൈന തെക്കൻ ചൈനാ കടൽ പ്രദേശങ്ങൾ ഭരണപരമായ പുന സംഘടനയ്ക്ക് ഉത്തരവിട്ടിരുന്നു , അസ്വാരസ്യം
നിലനിൽക്കുന്ന ചൈനയുടെ തെക്കേ അറ്റത്തുള്ള ഹൈനാൻ പ്രവിശ്യയിലെ സൻഷയുടെ പ്രാദേശിക ഭരണകൂടം നിയന്ത്രിച്ചിരുന്ന പാരസെൽ, സ്പ്രാറ്റ്ലി ദ്വീപ് ഗ്രൂപ്പുകളുടെ ഭരണം പിടിച്ചെടുത്ത ബീജിംഗ് സിഷയും നാൻ‌ഷയും എന്നി പേരുകളിൽ രണ്ട് പുതിയ മുനിസിപ്പൽ ജില്ലകൾ സ്ഥാപിസിച്ചിരുന്നു

ചൈനയുടെ പ്രകോപനത്തിന് മറുപടി നല്‍കാന്‍ തയ്യാറായി ഇരിക്കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം. പ്രതിരോധമന്ത്രി വിളിച്ച സൈനിക തലവന്‍മാരുടെ യോഗത്തിലാണ് തീരുമാനം. അതിര്‍ത്തിയില്‍ ആയുധം ഉപയോഗിക്കാന്‍ സൈന്യത്തിന് അനുമതിയും നല്‍കിയിരുന്നു.

അതേസമയം ഇരു രാജ്യങ്ങളും അതിര്‍ത്തിയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുടെ ഭൂമി ചൈന കയ്യടക്കിയെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണം ശക്തമായ സാഹചര്യത്തിലാണ് ഉന്നതതല ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. നരേന്ദ്ര മോദി ഇന്ത്യയുടെ ഭൂമി വിട്ടുകൊടുത്ത് സറണ്ടര്‍ മോദിയായി മാറിയെന്നാണ് രാഹുല്‍ കുറ്റപ്പെടുത്തിയത്. ഉന്നതതല ചര്‍ച്ചയില്‍ എന്തൊക്കെ കാര്യങ്ങള്‍ ഉള്‍പ്പെടുമെന്നതിന്റെ വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. പ്രധാനമന്ത്രി കാര്യാലയം പുറത്തിറക്കിയ വിശദമായ പ്രസ്താവനയില്‍ ചൈന ഇന്ത്യയുടെ ഭൂമി കയ്യടക്കിയിട്ടില്ലെന്നാണ് വ്യക്തമാക്കിയത്. എന്നാല്‍ വിദേശകാര്യ മന്ത്രാലയവും സൈന്യവും നിയന്ത്രണ രേഖ മറികടന്ന് ചൈന ഇന്ത്യന്‍ പക്ഷത്തേക്ക് കടന്നുവെന്നാണ് കുറ്റപ്പെടുത്തിയത്. ഗാല്‍വന്‍ മേഖലയിലെ ഒരുകോണ്‍ഗ്രസ് നേതാവിനെ ഉദ്ധരിച്ച് ചൈന കിലോമീറ്ററുകളോളം ഇന്ത്യക്കകത്തേക്ക് കടന്നുവെന്നും ലഡാക്കില്‍ 60 ചുതരശ്ര കിലോമീറ്റര്‍ ഭൂമി പിടിച്ചെടുത്തുവെന്നും ഇന്നലെ പുറത്തുവന്ന ഓഡിയോ ക്‌ളിപ്പ് പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇതിന് ഔദ്യോഗികമായ സ്ഥിരീകരണമില്ല. കൊല്ലപ്പെട്ട സൈനികരുടെ എണ്ണത്തിലും ഈ ക്‌ളിപ്പ് മറ്റൊരു കണക്കാണ് നല്‍കുന്നത്.

You might also like

-