മാനന്തവാടിയിൽ മൂന്നര വയസുകാരിയെ പീഡിപ്പിച്ച കുടിയേറ്റ തൊഴിലാളി അറസ്റ്റിൽ

മാനന്തവാടി പൊലീസ് സ്‌റ്റേഷൻ പരിധിയിൽ വാടകയ്ക്ക് താമസിക്കുന്ന ബംഗാൾ സ്വദേശികളായ ദമ്പതികളുടെ മൂന്നര വയസുകാരിയാണ് പീഡനത്തിനിരയായത്.

0

കൽപ്പറ്റ: വയനാട് മാനന്തവാടിയിൽ മൂന്നര വയസുകാരിയെ പീഡിപ്പിച്ച സർക്കസ് കലാകാരനായ കുടിയേറ്റ തൊഴിലാളി അറസ്റ്റിൽ. ജാർഖണ്ഡ് സ്വദേശിയായ ഇബ്രാഹിം അൻസാരിയാണ് അറസ്റ്റിലായത്. മാനന്തവാടിയിൽ‌ തമ്പടിച്ചിരുന്ന സർക്കസ് സംഘത്തിലെ അംഗമാണ് അൻസാരി.

മാനന്തവാടി പൊലീസ് സ്‌റ്റേഷൻ പരിധിയിൽ വാടകയ്ക്ക് താമസിക്കുന്ന ബംഗാൾ സ്വദേശികളായ ദമ്പതികളുടെ മൂന്നര വയസുകാരിയാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ കുട്ടിയുടെ രക്ഷിതാക്കള്‍ പരാതി നൽകുകയായിരുന്നു.തുടര്‍ന്ന് മാനന്തവാടി സി.ഐ. അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും.