സംസ്ഥാനം നേരിട്ട് വാക്‌സിൻ വാങ്ങാൻ നടപടി തുടങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ.

വാക്‌സിനേഷന് ഓൺലൈൻ രജിസ്‌ട്രേഷൻ മതിയാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സ്‌പോട്ട് രജിസ്‌ട്രേഷൻ നേരത്തെ നടത്തിയവർക്ക് വാക്‌സിൻ ലഭിക്കും

0

തിരുവനന്തപുരം :സംസ്ഥാനത്ത് വാക്‌സിൻ വാങ്ങാൻ നടപടി തുടങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാക്‌സിൻ കമ്പനിയുമായി ചർച്ച നടത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.18 മുതൽ 45 വരെയുള്ളവർക്ക് കൊവിഡ് വാക്‌സിൻ മെയ് ഒന്ന് മുതൽ ആരംഭിക്കും. 95 ശതമാനം രോഗ സാധ്യത വാക്‌സിൻ കുറയ്ക്കും.എല്ലാവരും വാക്‌സിൻ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. വാക്‌സിൻ എടുത്തവർ അലംഭാവത്തോടെ നടക്കരുതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

വാക്‌സിനേഷന് ഓൺലൈൻ രജിസ്‌ട്രേഷൻ മതിയാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സ്‌പോട്ട് രജിസ്‌ട്രേഷൻ നേരത്തെ നടത്തിയവർക്ക് വാക്‌സിൻ ലഭിക്കും. ആദ്യ ഡോസ് വാക്‌സിൻ ലഭിച്ചവർ ആശങ്കപ്പെടേണ്ടെന്നും 12 ആഴ്ച വൈകി വരെ കൊവിഷീൽഡ് രണ്ടാം ഡോസ് സ്വീകരിക്കാൻ സമയമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിക്കാൻ വാക്‌സിനേഷൻ സെന്ററുകളിൽ തിരക്ക് കൂട്ടണ്ട. വാക്‌സിൻ കേന്ദ്രങ്ങളിൽ തിരക്കൊഴിവാക്കാൻ കൂടുതൽ പൊലീസിനെ വിന്യസിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം കേന്ദ്രസർക്കാർ വാക്സിൻ പോളിസി മരുന്നുകമ്പനികളുടെ കച്ചവട താല്പര്യങ്ങൾക്ക് അനുകൂലമാക്കിയതോടെ സ്വന്തമായി വാക്സിന് ഓർഡർ ചെയ്ത് സംസ്ഥാനങ്ങൾ. ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, അസം തുടങ്ങിയ സംസ്ഥാനങ്ങൾക്കൊപ്പം കർണാടകയും ഗോവയും വാക്സിന് ഓർഡർ നൽകിയതായി മുഖ്യമന്ത്രിമാർ വ്യക്തമാക്കി.
വാക്സിൻ സംസ്ഥാനങ്ങൾക്ക് വാങ്ങാനുള്ള അനുവാദം തന്നാൽ മതി , ആവശ്യമുള്ളത് വാങ്ങി എല്ലാവർക്കും വാക്സിൻ നൽകാം എന്നായിരുന്നു ധനമന്ത്രി തോമസ് ഐസക് നേരത്തെ വ്യക്തമാക്കിയിരുന്നത്. രാജ്യത്ത് കൊറോണ വ്യാപനം രൂക്ഷമായതോടെ സംസ്ഥാനങ്ങൾക്ക് വാക്സിൻ വാങ്ങാനുള്ള അനുവാദം കേന്ദ്രസർക്കാർ നൽകുകയായിരുന്നു.

You might also like

-