സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷ് എഴുതിയ ‘ചതിയുടെ പത്മവ്യൂഹം’ പുറത്തിറങ്ങി.

നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷ് എഴുതിയ പുസ്തകം 'ചതിയുടെ പത്മവ്യൂഹം' പുറത്തിറങ്ങി.മുഖ്യമന്ത്രിയടക്കമുള്ളവർക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് പുതകത്തിലുള്ളത് സ്വപ്ന സുരേഷ് തൻ്റെ ജീവിതം പറയുന്നു എന്ന പരസ്യവാചകത്തോടെയാണ് പുസ്തകം വിപണിയിലെത്തിയതിൻ്റെ പരസ്യം പുറത്തിറങ്ങിയിരിക്കുന്നത്.

0

തൃശ്ശൂര്‍ | നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷ് എഴുതിയ പുസ്തകം ‘ചതിയുടെ പത്മവ്യൂഹം’ പുറത്തിറങ്ങി.മുഖ്യമന്ത്രിയടക്കമുള്ളവർക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് പുതകത്തിലുള്ളത് സ്വപ്ന സുരേഷ് തൻ്റെ ജീവിതം പറയുന്നു എന്ന പരസ്യവാചകത്തോടെയാണ് പുസ്തകം വിപണിയിലെത്തിയതിൻ്റെ പരസ്യം പുറത്തിറങ്ങിയിരിക്കുന്നത്.
സ്വപ്നയും ശിവശങ്കറും തമ്മിലുള്ള അടുപ്പം വെളിപ്പെടുത്തുന്ന ചിത്രങ്ങളടക്കം പുസ്തകത്തിലുണ്ട്. സ്വർണകള്ളക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന ഇതുവരെ പുറത്തുപറഞ്ഞ കാര്യങ്ങൾക്കു പുറമേ അവരുടെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചിത്രങ്ങളും പുസ്തകത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.ശിവശങ്കറുമായുള്ള വിവാഹം, ശിവശങ്കറുമൊത്ത് ഡിന്നർ കഴിക്കുന്നത്, ശിവശങ്കറും വീട്ടിലെ മറ്റു ബന്ധുക്കളുമായുള്ള ചിത്രം എന്നിങ്ങനെ ശിവശങ്കറുമായുള്ള ബന്ധം വെളിപ്പെടുത്തുന്ന സ്വകാര്യ ചിത്രങ്ങൾ പുസ്തകത്തിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ശിവശങ്കർ നൽകിയ താലിയും പുടവയും അണിഞ്ഞും, ജന്മദിനാഘോഷങ്ങളിൽ എടുത്ത ചിത്രങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. തൃശൂർ കറന്റ് ബുക്സാണ് പുസ്തകം പുറത്തിറക്കിയത്.ശിവശങ്കരന്റെ പാര്‍വ്വതി, ഊട്ടിയിലെ കുതിര തുടങ്ങിയ അധ്യയങ്ങളില്‍ ശിവശങ്കറിനെ പരിചയപ്പെട്ടതും തുടര്‍ന്നുള്ള ബന്ധങ്ങളും വിശദീകരിക്കുന്നുണ്ട്

മുഖ്യമന്ത്രി പിണറായി വിജയനെതിരെയും അദ്ദേഹത്തിന്‍റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെയും കടുത്ത ആരോപണങ്ങളാണ സ്വപ്നയുടെ പുസ്തകത്തിലുള്ളത്. തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയില്‍ 2016-ലാണ് താൻ ശിവശങ്കറിനെ പരിചയപ്പെടുന്നതെന്ന് പുസ്തകത്തിൽ സ്വപ്ന വെളിപ്പെടുത്തുന്നു.തുടക്കത്തിലെ സൗഹൃദം ഒരു വര്‍ഷത്തിനകം അടുത്തൊരു ആത്മബന്ധമായി മാറി. 2016ൽ ദുബൈയിലേക്ക് മുഖ്യമന്ത്രി മറന്നു വച്ച ബാഗ് ശിവശങ്കര്‍ പറഞ്ഞ പ്രകാരം താൻ കടത്തി നൽകിയെന്നും അതിൽ കറൻസിയായിയുന്നുവെന്നും സ്വപ്ന പുസ്തകത്തിൽ പറയുന്നു. മുഖ്യമന്ത്രി ഈ ബാഗ് മറന്നു വച്ചെന്നാണ് ശിവശങ്കര്‍ പറഞ്ഞത് എന്നാൽ യാദൃശ്ചികമായി മറന്നു വച്ചതാണോ അതോ മനപൂര്‍വ്വം മറന്നതാണോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും സ്വപ്നയുടെ പുസ്തകത്തിൽ പറയുന്നു. ചതിയുടെ പത്മവ്യൂഹം എന്ന പുസ്തകത്തിലെ ഏഴാം അധ്യായത്തിലാണ് ഈ വെളിപ്പെടുത്തലുള്ളത്.

ശിവശങ്കറുമായുള്ള ബന്ധത്തിൻ്റെ ഉള്ളറകളിലേക്കും പുസ്തകത്തിൽ സ്വപ്ന കടന്നു ചെല്ലുന്നുണ്ട്. “എന്നെ പാര്‍വ്വതിയെന്നാണ് ശിവശങ്കര്‍ വിളിച്ചത്. ഒരു കൗമാരക്കാരനെ പോലെ ഭ്രാന്ത് പിടിച്ചതായിരുന്നു ശിവശങ്കറിന് എന്നോടുള്ള പ്രണയം. എൻ്റെ പ്രണയം നേടാനും നിലനിര്‍ത്താനും എന്തു വില കൊടുക്കാനും എത്ര വേണമെങ്കിലും താഴാനും ശിവശങ്കര്‍ തയ്യാറായിരുന്നു. ഇത്രയേറെ അധികാരങ്ങളും പദവികളുമുള്ളൊരാൾ ഒരു കൗമാരക്കാരനെ പോലെ പ്രണായതുരനാവുന്നതും കരയുന്നതും വാശി പിടിക്കുന്നതുമൊക്കെ തന്നെ അത്ഭുതപ്പെടുത്തുകയും ഒരുപാട് ആനന്ദിപ്പിക്കുകയും ചെയ്തു”
‘2017 ന്റൈ പകുതിയോടു കൂടി അങ്ങേയറ്റം ദൃഢമായൊരു ബന്ധമായിക്കഴിഞ്ഞിരുന്നു ഞങ്ങളുടേത്. ശിവശങ്കര്‍സാറും ഞാനും ഇരുവരുടെയും ജീവിതത്തില്‍ ഇല്ലാതെ പോയ സ്വകാര്യ നിമിഷങ്ങള്‍ ആസ്വദിക്കുകയായിരുന്നു. ഒറ്റപ്പെട്ടുപോയതിനിടയില്‍ മാസത്തില്‍ രണ്ടു ദിവസം സാറിനൊപ്പമുള്ള യാത്രകള്‍ ഏറ്റവും മധുരതരമായിരുന്നു. കോണ്‍സുലേറ്റിന്‌ തെക്കേയിന്ത്യയിലെ നാലു സംസ്ഥാനങ്ങളില്‍ അധികാരമുണ്ട്. എനിക്ക് ഒഫീഷ്യല്‍ ട്രിപ്പ് എന്ന നിലയില്‍ തന്നെ പോകാം. സാറിനും അതേ രീതിയിലിറങ്ങാം. വീട്ടിലും ഓഫീസിലുമൊക്കെ ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. ഒഫീഷ്യലായ ഒരുപാട് കാര്യങ്ങളില്‍ പരസ്പരം ഇന്ററാക്ട് ചെയ്യുന്നവര്‍ സാര്‍ ഇടയ്ക്ക് വീട്ടില്‍ വരും. ആഹാരം കഴിക്കും. കുടിക്കും, സാറ് പോകും. ഇതാണ് രീതി. ചെന്നൈ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ വെച്ച് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം ഒരു താലിമാല എന്റെ കഴുത്തില്‍ കെട്ടി. നെറുകയില്‍ കുങ്കമമിട്ടു. എന്നിട്ടു പറഞ്ഞു. I am a man, never leave you’ സ്വപ്നയുടെ പുസത്കത്തില്‍ പറയുന്നു.

സ്വര്‍ണക്കടത്ത് കേസ് വിവാദത്തിലായി കൊച്ചിയിൽ നിന്നും ബെംഗളൂവിലേക്ക് പോയ താൻ എൻഐഎയുടെ പിടിയിലാവും വരെ ശിവശങ്കറിന് പാര്‍വ്വതിയായിരുന്നുവെന്നും സ്വപ്ന ഓര്‍ത്തെടുക്കുന്നു.പുസ്തകത്തിൻ്റെ ഒരു അധ്യായത്തിന് ശിവശങ്കറിൻ്റെ പാര്‍വ്വതി എന്നാണ് സ്വപ്ന നൽകിയ പേര്. സ്വര്‍ണക്കടത്ത് കേസിൻ്റെ തൻ്റെ അനുഭവങ്ങളും നിലപാടുകളും വ്യക്തമാക്കി കൊണ്ട് നേരത്തെ എം.ശിവശങ്കര്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. മഹാഭാരതത്തിലെ അശ്വത്ഥാമാവ് എന്ന കഥാപാത്രത്തെ വച്ച് അശ്വത്ഥമാവ് വെറും ഒരും ആന എന്നായിരുന്നു അദ്ദേഹത്തിൻ്റെ പുസ്തകത്തിൻ്റെ പേര്. സമാനമായ നിലയിൽ മഹാഭാരതത്തെ കൂട്ടുപിടിച്ച് ചതിയുടെ പത്മവ്യൂഹം എന്നാണ് സ്വപ്ന സുരേഷ് പേരിട്ടിരിക്കുന്നത്.

You might also like