കോവിഡ് നിയന്ത്രങ്ങൾ സംസ്ഥാനത്ത് ബസ്സ് ചാർജ്ജ് കുത്തനെ കുട്ടിയേക്കും

കോവിഡ് നിയന്ത്രണങ്ങൾ തുടരുന്ന കാലയളവിൽ മാത്രമായിരിക്കും ചാർജ്ജ് വർധനവ്. സാമൂഹിക അകലം പാലിച്ച് 25 പേര്‍ക്കേ ബസ്സില്‍ യാത്ര അനുവദിക്കൂ

0

തിരുവനന്തപുരം: ലോക് ഡൗണിന് ശേഷം സംസ്ഥാനത്ത് പൊതുഗതാഗതം പുനരാരംഭിക്കുമ്പോൾ ബസ് ചാർജ് വർധിപ്പിക്കാൻ തീരുമാനം. സാമൂഹിക അകലം പാലിച്ച് സർവ്വീസ് നടത്തുമ്പോൾ കനത്ത നഷ്ടമുണ്ടാകുമെന്നും ചാർജ് വർദ്ധിപ്പിക്കണമെന്നുമുള്ള ബസ് ഉടമകളുടെ ആവശ്യം ന്യായമെന്നും സർക്കാർവിലയിരുത്തി

കോവിഡ് നിയന്ത്രണങ്ങൾ തുടരുന്ന കാലയളവിൽ മാത്രമായിരിക്കും ചാർജ്ജ് വർധനവ്. സാമൂഹിക അകലം പാലിച്ച് 25 പേര്‍ക്കേ ബസ്സില്‍ യാത്ര അനുവദിക്കൂ. രണ്ടുപേർക്കിരിക്കാവുന്ന സീറ്റിൽ ഒരാൾ മാത്രം, മൂന്നുപേർക്കിരിക്കാവുന്ന സീറ്റിൽ രണ്ടുപേർ, യാത്രക്കാരെ നിർത്തി കൊണ്ടുപോകരുത് തുടങ്ങിയ നിയന്ത്രണങ്ങളോടെ ബസ് സർവീസുകൾ പുനരാരംഭിക്കാനാണ് സർക്കാർ ആലോചിച്ചത്.ഈ സാഹചര്യത്തിൽ ഒരു ദിവസം ലക്ഷങ്ങളുടെ നഷ്ടമുണ്ടാകുമെന്നും ഇത് നികത്താൻ ചാർജ് വർധിപ്പിക്കണമെന്നും ഉടമകൾ ആവശ്യപ്പെട്ടിരുന്നു.ലോക്ക്ഡൌൺ ഇളവ് സംബന്ധിച്ച നിർദേശങ്ങൾ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ചു.സുരക്ഷയൊരുക്കി സംസ്ഥാനത്തിനകത്ത് അഭ്യന്തര വിമാനസർവീസും ട്രെയിൻ സർവീസും പുനരാരംഭിക്കണമെന്നാണ് കേരളം മുന്നോട്ട് വെച്ച പ്രധാന നിർദേശം. മാനദണ്ഡങ്ങൾ പാലിച്ച് സംസ്ഥാനത്തിനുളളിൽ പൊതുഗതാഗതം പുനരാരംഭിക്കാൻ അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടു

You might also like

-