അമേരിക്കയുടെ സൈനിക വിവരങ്ങൾ ചൈന ചോർത്തി
സൂപ്പർ സോണിക് മിസൈൽ പദ്ധതിയുടെ വിവരങ്ങൾ അടക്കമാണ് ചോർത്തിയത്
വാഷിംഗ്ടൺ: യുഎസ് നാവികസേന കരാറുകാരന്റെ പക്കൽ നിന്ന് അതീവരഹസ്യ വിവരങ്ങൾ ചൈനീസ് ഹാക്കർമാർ ചോർത്തിയതായി റിപ്പോർട്ട്. സൂപ്പർ സോണിക് മിസൈൽ പദ്ധതിയുടെ വിവരങ്ങൾ അടക്കമാണ് ചോർത്തിയത്. സംഭവത്തിൽ അമേരിക്കന്‍ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍(എഫ്ബിഐ) അന്വേഷണം തുടങ്ങിയതായാണ് റിപ്പോർട്ട്.
കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് വിവരങ്ങൾ ചോർന്നത്. സിബിഎസ് ന്യൂസാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.അന്തർവാഹിനികളുടെ നിർമാണത്തിൽ ഗവേഷണം നടത്തുന്ന ഒരു സൈനിക ഓർഗനൈസേഷനുമായി ബന്ധപ്പെട്ട കരാറുകാരനെയാണ് ഹാക്കർമാർ ലക്ഷ്യമിട്ടതെന്ന് സിബിഎസ് റിപ്പോർട്ട് ചെയ്യുന്നു.
കരാറുകാരനുമായി ബന്ധപ്പെട്ട സൈബർ സുരക്ഷാ വീഴ്ച്ചയെ കുറിച്ച് പരിശോധിക്കാൻ വെള്ളിയാഴ്ച യുഎസ്പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് ഉത്തരവിട്ടിരുന്നു.