പച്ചപ്പരവതാനിയുള്ള ലോകസഭയിൽ നിന്നും ഒരല്പം നടന്ന് ചുവന്ന പരവതാനിയുള്ള രാജ്യസഭയിലേക്കു ചേക്കേറുമ്പോൾ കേരളത്തിൽ മുന്നണി ശക്തിപ്പെടും,തീർച്ച.കേരള കോൺഗ്രസിന് രാജ്യസഭ സീറ്റ്പരിഹാസവുമായി ശബരീനാഥൻ

ജോസ് കെ. മാണിയുടെ രാജ്യസഭ സ്ഥാനാർഥിത്വത്തെ പരിഹസിച്ച് കെ.എസ്. ശബരീനാഥൻ എംഎൽഎ

0

 

തിരുവനന്തപുരം: ജോസ് കെ. മാണിയുടെ രാജ്യസഭ സ്ഥാനാർഥിത്വത്തെ പരിഹസിച്ച് കെ.എസ്. ശബരീനാഥൻ എംഎൽഎ. പച്ച പരവതാനിയുള്ള ലോകസഭയിൽ നിന്നും അൽപം നടന്ന് ചുവന്ന പരവതാനിയുള്ള രാജ്യസഭയിലേക്കു ചേക്കേറുന്പോൾ കേരളത്തിൽ മുന്നണി ശക്തിപ്പെടുമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ പരിഹാസരൂപേണ കുറിച്ചു.

കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കാനുള്ള തീരുമാനത്തിനെതിരെ കോണ്‍ഗ്രസിൽ പ്രതിഷേധം ശക്തമാകുകയാണ്. ഇന്ന് രാവിലെ എറണാകുളം ഡിസിസി ഓഫീസിന് മുന്നിൽ ശവപ്പെട്ടിയും റീത്തും വച്ചാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരായ പോസ്റ്ററുകളും ഇവിടെ പതിച്ചിട്ടുണ്ട്

You might also like

-