അമേരിക്കയുടെ സൈ​നി​ക വി​വ​ര​ങ്ങ​ൾ ചൈ​ന ചോ​ർ​ത്തി

സൂ​പ്പ​ർ സോ​ണി​ക് മി​സൈ​ൽ പ​ദ്ധ​തി​യു​ടെ വി​വ​ര​ങ്ങ​ൾ അ​ട​ക്ക​മാ​ണ് ചോ​ർ​ത്തി​യ​ത്

0

വാ​ഷിം​ഗ്ട​ൺ: യു​എ​സ് നാ​വി​ക​സേ​ന ക​രാ​റു​കാ​ര​ന്‍റെ പ​ക്ക​ൽ നി​ന്ന് അ​തീ​വ​ര​ഹ​സ്യ വി​വ​ര​ങ്ങ​ൾ ചൈ​നീ​സ് ഹാ​ക്ക​ർ​മാ​ർ ചോ​ർ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്. സൂ​പ്പ​ർ സോ​ണി​ക് മി​സൈ​ൽ പ​ദ്ധ​തി​യു​ടെ വി​വ​ര​ങ്ങ​ൾ അ​ട​ക്ക​മാ​ണ് ചോ​ർ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ അ​മേ​രി​ക്ക​ന്‍ ഫെ​ഡ​റ​ല്‍ ബ്യൂ​റോ ഓ​ഫ് ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍(​എ​ഫ്ബി​ഐ) അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​താ​യാണ് റി​പ്പോ​ർട്ട്.

ക​ഴി​ഞ്ഞ ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ലാ​ണ് വി​വ​ര​ങ്ങ​ൾ ചോ​ർ​ന്ന​ത്. സി​ബി​എ​സ് ന്യൂ​സാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ട​ത്.​അ​ന്ത​ർ​വാ​ഹി​നി​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന ഒ​രു സൈ​നി​ക ഓ​ർ​ഗ​നൈ​സേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​രാ​റു​കാ​ര​നെ​യാ​ണ് ഹാ​ക്ക​ർ​മാ​ർ ല​ക്ഷ്യ​മി​ട്ട​തെ​ന്ന് സി​ബി​എ​സ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.
ക​രാ​റു​കാ​ര​നു​മാ​യി ബ​ന്ധ​പ്പെ​ട്ട സൈ​ബ​ർ സു​ര​ക്ഷാ വീ​ഴ്ച്ച​യെ കു​റി​ച്ച് പ​രി​ശോ​ധി​ക്കാ​ൻ വെ​ള്ളി​യാ​ഴ്ച യു​എ​സ്പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ജിം ​മാ​റ്റി​സ് ഉ​ത്ത​ര​വിട്ടിരുന്നു.

You might also like

-