തെലങ്കാനയില്‍ ചന്ദ്രശേഖര്‍ റാവു സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ഇന്ന്

ടി.ആര്‍.എസ് എം.എല്‍.എമാരുടെ യോഗം മുഖ്യമന്ത്രിയായി ചന്ദ്ര ശേഖര്‍ റാവുവിനെ ഐക്യകണ്ഠേന തെരഞ്ഞെടുത്തിരുന്നു. 119ല്‍ 80 സീറ്റ് നേടിയ ടി.ആര്‍.എസ് ഇന്നലെ തന്നെ ഗര്‍ണറെ കണ്ട് അവകാശവാദം ഉന്നയിച്ചിരുന്നു

0

ഹൈദ്രബാദ് :തെലങ്കാനയില്‍ ചന്ദ്രശേഖര്‍ റാവു സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ഇന്ന് ഉച്ചക്ക് 1.24 നും 2.54 നും ഇടക്കാണ് ചന്ദ്രശേഖര്‍ റാവു സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. രാജ്ഭവനില്‍ വച്ചാണ് ചടങ്ങ്. പണ്ഡിറ്റുകളുടെ ഉപദേശപ്രകാരമാണ് ചന്ദ്രശേഖര്‍ റാവു സത്യപ്രതിജ്ഞക്കായി ഈ സമയം തെരഞ്ഞെടുത്തത്.

ടി.ആര്‍.എസ് എം.എല്‍.എമാരുടെ യോഗം മുഖ്യമന്ത്രിയായി ചന്ദ്ര ശേഖര്‍ റാവുവിനെ ഐക്യകണ്ഠേന തെരഞ്ഞെടുത്തിരുന്നു. 119ല്‍ 80 സീറ്റ് നേടിയ ടി.ആര്‍.എസ് ഇന്നലെ തന്നെ ഗര്‍ണറെ കണ്ട് അവകാശവാദം ഉന്നയിച്ചിരുന്നു. സംസ്ഥാനത്ത് മിന്നുന്ന വിജയമാണ് ടി.ആര്‍.എസ് നേടിയത്. എ.ഐ.എം.ഐ.എമ്മിന് 7ഉം കോണ്‍ഗ്രസ്, ടി.ഡി.പി, ടി.ജെ.എസ്, സി.പി.ഐ സഖ്യത്തിന് 19 സീറ്റുമാണ് നേടാനായത്