സമ്മർദ്ദത്തിന് വഴങ്ങി ചൈന…കൊറോണ വൈറസ് വ്യാപനത്തിന്റെ കാരണം അന്വേഷിക്കണമെന്നആവശ്യം ഷി ജിൻ പിംഗ് അംഗീകരിച്ചു.

അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ലോകരാജ്യങ്ങൾ കൊണ്ടുവന്ന പ്രമേയത്തെ പിന്തുണച്ച ഷി ജിൻ പിംഗ് കൊറോണ വൈറസ് വ്യാപനം ചൈന ഉത്തരവാദിത്വത്തോടെയും സുതാര്യമായുമാണ് കൈകാര്യം ചെയ്യുന്നതെന്ന് വേദിയിൽ പ്രതികരിച്ചു

0

ജനീവ : ആഗോള തലത്തിൽ കനത്ത നാശം വിതച്ച കൊറോണ വൈറസ് വ്യാപനത്തിന്റെ യഥാർത്ഥ കാരണം അന്വേഷിക്കണമെന്ന ലോകരാജ്യങ്ങളുടെ സമ്മർദ്ദത്തിന് വഴങ്ങി ചൈന. അന്വേഷണം വേണമെന്ന ആവശ്യത്തെ ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗ് അംഗീകരിച്ചു. ഇന്ന് നടന്ന 73ാമത് ലോകാരോഗ്യ സംയുക്ത യോഗത്തിലാണ് അന്വേഷണം നടത്തണമെന്ന ആവശ്യം അംഗീകരിക്കുന്നതായി ചൈന വ്യക്തമാക്കിയത്

അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ലോകരാജ്യങ്ങൾ കൊണ്ടുവന്ന പ്രമേയത്തെ പിന്തുണച്ച ഷി ജിൻ പിംഗ് കൊറോണ വൈറസ് വ്യാപനം ചൈന ഉത്തരവാദിത്വത്തോടെയും സുതാര്യമായുമാണ് കൈകാര്യം ചെയ്യുന്നതെന്ന് വേദിയിൽ പ്രതികരിച്ചു. അന്വേഷണത്തെ പിന്തുണച്ചതിന് പുറമേ കൊറോണക്കതിരായ ലോകാരോഗ്യ സംഘടനയുടെ പ്രതികരണത്തെ അവലോകനം ചെയ്യുന്നതിനും ചൈന അനുമതി നൽകിയിട്ടുണ്ട്.നേരത്തെ കൊറോണ വൈറസ് വ്യാപനത്തിന്റെ യഥാർത്ഥ കാരണം അന്വേഷിക്കണമെന്ന രാജ്യങ്ങളുടെ ആവശ്യത്തെ ചൈന എതിർത്തിരുന്നു. എന്നാൽ ആഗോള തലത്തിൽ സമ്മർദ്ദം കനത്തതിനെ തുടർന്നാണ് അന്വേഷണത്തെ ചൈനയും പിന്തുണച്ചതെന്നാണ് വിലയിരുത്തുന്നത്.

കൊറോണ വൈറസ് മനുഷ്യനിർമ്മിതം ആണെന്ന് സംശയിക്കുന്ന സാഹചര്യത്തിലാണ് വൈറസ് വ്യാപനത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി ലോകരാജ്യങ്ങൾ രംഗത്ത് വന്നത്. ഇന്ത്യയും ഓസ്‌ട്രേലിയയും യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളുമാണ് അന്വേഷണം ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭയിൽ സമ്മർദ്ദം ചെലുത്തിയത്. ഈ രാജ്യങ്ങൾ ചേർന്നാണ് സഭയിൽ ഇന്ന് ഔദ്യോഗിക പ്രമേയം കൊണ്ടുവന്നത്.

You might also like

-