യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസ് നിമിഷപ്രിയയെ എംബസി സഹായിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍.

നിമിഷപ്രിയയുടെ മോചനത്തിന് നയതന്ത്ര ഇടപെടല്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന്റെ നിലപാട് തേടിയിരുന്നു. ഇതിന് മറുപടിയായാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

0

കൊച്ചി: യെമന്‍ പൗരനെ കൊലപ്പെടുത്തിയെന്ന കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് സനയിലെ ജയിലില്‍ കഴിയുന്ന പാലക്കാട് സ്വദേശിനി നിമിഷപ്രിയയെ എംബസി സഹായിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഡല്‍ഹി ഹൈക്കോടതിയെ ആണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. ദയാധന ചര്‍ച്ചകള്‍ക്കായി ഇന്ത്യക്കാര്‍ക്ക് യെമനില്‍ യാത്ര അനുമതി നല്‍കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

നിമിഷപ്രിയയുടെ മോചനത്തിന് നയതന്ത്ര ഇടപെടല്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന്റെ നിലപാട് തേടിയിരുന്നു. ഇതിന് മറുപടിയായാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. നിമിഷപ്രിയയെ രക്ഷിക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരനും വ്യക്തമാക്കിയിരുന്നു. ഇതിനായി എല്ലാ സഹായങ്ങളും നല്‍കുന്നതിന് തയ്യാറാണെന്നും അദ്ദേഹം അറിയിച്ചിരുന്നു.

-

You might also like

-