സംസ്ഥാനങ്ങളില്‍ നിയന്ത്രണം കടുപ്പിക്കാന്‍ കേന്ദ്ര നിര്‍ദേശം ,കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി വിളിച്ച യോഗം ഇന്ന്

രോഗവ്യാപനം കൂടിയ സംസ്ഥാനങ്ങളില്‍ നിയന്ത്രണം കടുപ്പിക്കാന്‍ കേന്ദ്ര നിര്‍ദേശം. മെയ് 31 വരെ കര്‍ശന നിയന്ത്രണം വേണമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ്. മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു

0

ഡൽഹി :രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി വിളിച്ച യോഗം ഇന്ന്. 11 മണിക്ക് നടക്കുന്ന സമ്പൂർണ്ണ മന്ത്രിസഭ യോഗത്തിൽ ഓക്സിജൻ പ്രതിസന്ധി ,വാക്സീൻ ക്ഷാമം തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകും.കൊവിഡ് സാഹചര്യവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.വാക്സീൻ വിലയിൽ ഏകീകരണമില്ലാത്തതിൻ്റെ വിശദീകരണവും കേന്ദ്രം കോടതിയിൽ നൽകും.അതേസമയം രാജ്യത്തെ കൊ വിഡ് ബാധിതരുടെ എണ്ണം ഇന്ന് മുന്നേമുക്കാൻ ലക്ഷം പിന്നിട്ടേക്കും. മരണസംഖ്യ രണ്ട് ദിവസമായി മൂവായിരത്തിന് മുകളിലാണ്

അതേസമയം രോഗവ്യാപനം കൂടിയ സംസ്ഥാനങ്ങളില്‍ നിയന്ത്രണം കടുപ്പിക്കാന്‍ കേന്ദ്ര നിര്‍ദേശം. മെയ് 31 വരെ കര്‍ശന നിയന്ത്രണം വേണമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ്. മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. ഉദാര സമീപനം ഇക്കാര്യത്തില്‍ ആവശ്യമില്ലെന്നും കത്തില്‍.
ഒരാഴ്ചയായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനം കൂടിയതോ, ആശുപത്രി കിടക്കകളില്‍ 60 ശതമാനം കൊവിഡ് രോഗികളെ പ്രവേശിപ്പിച്ചതോ ആയ ജില്ലകളോ മേഖലകളോ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കാം. സ്ഥിതി ഗുരുതരമായി തുടരുകയാണെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് 14 ദിവസത്തെ ലോക്ക് ഡൗണും പ്രഖ്യാപിക്കാമെന്നും കേന്ദ്രം.