കേന്ദ്ര ബജറ്റ് 2025 കേരളത്തെ പൂർണ്ണമായും തഴഞ്ഞു.വയനാടിന് പ്രത്യക പാക്കേജ് .വിഴിഞ്ഞം…. എല്ലാം അവഗണിച്ചു
24000 കോടിയുടെ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന കേരളത്തിൻ്റെ ആവശ്യം പരിഗണിച്ചില്ല. മുണ്ടക്കൈ- ചൂരൽമലക്കായി പ്രത്യേക പാക്കേജ് നൽകണമെന്ന ആവശ്യവും തള്ളിക്കളഞ്ഞു.വിഴിഞ്ഞം തുറമുഖത്തിനായി സഹായ പദ്ധതി പ്രഖ്യാപിക്കണമെന്ന് ആവശ്യവും അനുവദിച്ചില്ല. റെയിൽവേയുടെ കാര്യത്തിലും അവഗണന മാത്രമാണ് ഉണ്ടായത്. ബജറ്റിൽ കേരളമെന്ന പേര് ഉച്ചരിക്കാതിരിക്കാൻ ശ്രദ്ധിച്ചുവെന്നും പറയേണ്ടിവരും
ഡൽഹി | കേരളത്തെ പൂർണ്ണമായും തഴയുന്ന ബജറ്റ് ആണ് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചത്. കേരളത്തിന്റെ ദീർഘകാല ആവശ്യങ്ങളോടെല്ലാം മുഖം തിരിച്ച കേന്ദ്ര ബജറ്റ് വയനാട് ദുരന്തബാധിതർക്കായി ഒരു രൂപ പോലും മാറ്റിവെച്ചില്ല. എയിംസ്, പാലക്കാട് കോച്ച് ഫാക്ടറി അടക്കം കേരളത്തിൻ്റെ വർഷങ്ങളായുള്ള ആവശ്യങ്ങളോട് മുഖം തിരിച്ച കേന്ദ്ര ബജറ്റ് പ്രത്യേകമായ ഒരു പരിഗണനയും കേരളത്തിന് നൽകിയതുമില്ല.
ബീഹാർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് വാരിക്കോരി നൽകുമ്പോഴാണ് കേരളത്തിന്റെ ന്യായമായ ആവശ്യങ്ങളോടു പോലും മുഖംതിരിച്ചത്.
24000 കോടിയുടെ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന കേരളത്തിൻ്റെ ആവശ്യം പരിഗണിച്ചില്ല. മുണ്ടക്കൈ- ചൂരൽമലക്കായി പ്രത്യേക പാക്കേജ് നൽകണമെന്ന ആവശ്യവും തള്ളിക്കളഞ്ഞു.വിഴിഞ്ഞം തുറമുഖത്തിനായി സഹായ പദ്ധതി പ്രഖ്യാപിക്കണമെന്ന് ആവശ്യവും അനുവദിച്ചില്ല. റെയിൽവേയുടെ കാര്യത്തിലും അവഗണന മാത്രമാണ് ഉണ്ടായത്. ബജറ്റിൽ കേരളമെന്ന പേര് ഉച്ചരിക്കാതിരിക്കാൻ ശ്രദ്ധിച്ചുവെന്നും പറയേണ്ടിവരും. കഴിഞ്ഞവർഷം കേന്ദ്രത്തിൽ നിന്ന് സംസ്ഥാനത്തിന്റെ ലഭിക്കേണ്ടത് 73,000 കോടി രൂപയായിരുന്നു എന്നാൽ ഈ ബജറ്റിൽ ലഭിച്ചത് 33,000 കോടി മാത്രമാണ്. ബീഹാറിൽ
താമര വിത്തിനായി പ്രത്യേക ബോർഡ് രൂപീകരിച്ച കേന്ദ്രമന്ത്രി പക്ഷേ കേരളത്തിലെ റബർ കർഷകരെ മറന്നു. കശുവണ്ടി, കയറടക്കമുള്ള പരമ്പരാഗത വ്യവസായങ്ങളെയും പൂർണമായും തള്ളിക്കളഞ്ഞു.
രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ പാടെ അവഗണിക്കുന്ന സമീപനമാണ് ഈ ബജറ്റിലും ധനമന്ത്രി നിർമലാ സീതാരാമൻ സ്വീകരിച്ചത്. ബീഹാർ, ആന്ധ്ര പോലുള്ള സംസ്ഥാനങ്ങൾക്ക് കോടാനുകോടി രൂപയുടെ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുമ്പോൾ കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ പൂർണമായും അവഗണിക്കുകയാണ് ധനമന്ത്രി ചെയ്തത്.
കേരളത്തോടുള്ള രാഷ്‌ട്രീയമായ എതിർപ്പിന്റെ ഭാഗമായ അവകാശ നിഷേധം തുടരുമെന്നും പരമാവധി അവഗണിക്കുമെന്നുമുള്ള കൃത്യമായ സൂചനയാണ് ബജറ്റ്. പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും ഉദ്യോഗസ്ഥ സംഘവുമടക്കം വയനാട് ദുരന്തമേഖല സന്ദർശിച്ചതാണ്. ഇവർക്കെല്ലാം നൂറ് ശതമാനം ബോധ്യപ്പെട്ടകാര്യമാണ് അവിടുത്തെ ജനത അനുഭവിച്ച ദുരിതവും പുനരധിവാസത്തിന് സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യത വരുമെന്ന യാഥാർഥ്യവും.