സി ബി ഐ ചുവടുമാറ്റി ,പെണ്‍കുട്ടിയെ പീ‍ഡിപ്പിച്ചത് അച്ഛനാണെന്നതിന് തെളിവില്ല

കുടുംബത്തിലെ മൂത്ത പെണ്‍കുട്ടി കൊല്ലപ്പെടുത്തിന് 72 മണിക്കൂർ മുമ്പ് ലൈഗിക പീഡനത്തിന് ഇരയായെന്നായിരുന്നു സിബിഐയുടെ ആദ്യ റിപ്പോർട്ട്.

0

തിരുവനന്തപുരം:ഏറെ കോളിളക്കം സൃഷ്ട്ടിച്ച കവിയൂ‍ർ പീഡനക്കേസില്‍ മുൻ നിലപാട് മാറ്റി സിബിഐ. ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയെ പീ‍ഡിപ്പിച്ചത് അച്ഛനാണെന്നതിന് തെളിവില്ലെന്ന് സിബിഐ തിരുവനന്തപുരം പ്രത്യേക കോടതിയെ അറിയിച്ചു. സംഭവത്തിൽ ബാഹ്യശക്തികളുടെ ഇടപെടൽ ഇല്ലെന്നും സിബിഐ കോടതിയെ അറിയിച്ചു.കവിയൂരിൽ അച്ഛനും അമ്മയും മൂന്നു പെണ്‍മക്കളുടെയും അത്മഹത്യക്കു കാരണം സെക്സ് റാക്കറ്റാണെന്ന ആരോപണത്തെ തുടർന്നാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. രാഷ്ട്രീയ നേതാക്കള്‍ക്കും അവരുടെ മക്കള്‍ക്കും ബന്ധമുണ്ടെന്ന ആരോപണം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. കുടുംബത്തിലെ മൂത്ത പെണ്‍കുട്ടി കൊല്ലപ്പെടുത്തിന് 72 മണിക്കൂർ മുമ്പ് ലൈഗിക പീഡനത്തിന് ഇരയായെന്നായിരുന്നു സിബിഐയുടെ ആദ്യ റിപ്പോർട്ട്.

തുടർന്ന് സമർപ്പിച്ച രണ്ടു റിപ്പോർട്ടുകളിലും മകളെ പീ‍ഡിപ്പിച്ചത് അച്ഛനാണെന്ന് സിബിഐ പറഞ്ഞിരുന്നു. കുടുംബം ആത്മഹത്യ ചെയ്യുന്നതിന് രണ്ടു ദിവസം മുമ്പ് പുറത്തുപോയിട്ടില്ല. ആരും വീട്ടിലേക്ക് വന്നതിനും തെളിവില്ല അതിനാൽ മകളെ അച്ഛൻ പീഡിപ്പിച്ചുവെന്നായിരുന്നു സിബിഐയുടെ കണ്ടെത്തൽ. തെളിവുകളുടെ പിൻബലമില്ലാത്ത റിപ്പോർട്ട് തള്ളിയ കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

നാലാമത്തെ റിപ്പോർട്ടിലാണ് അച്ഛനെതിരെ വ്യക്തമായ തെളിവില്ലെന്നും സിബിഐ പറയുന്നത്. ഡിഎൻഎ അടക്കമുള്ള ശാത്രീയ തെളിവുകള്‍ ശേഖരിക്കാനായിട്ടില്ലെന്നാണ് എഎസ്പി അനന്തകൃഷ്ണൻറെ റിപ്പോർട്ട്. പീഡനത്തിന് ഇരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണ്. രണ്ടു പെണ്‍കുട്ടികളെ കൊലപ്പെടുത്തി ശേഷം അച്ഛനും അമ്മയും അത്മഹത്യ ചെയ്തുവെന്നാണ് സിബിഐ വിശദമാക്കി.

മറ്റേതെങ്കിലും ബാഹ്യ ഇടപെടലുകളുണ്ടെന്ന് കണ്ടെത്താനായിട്ടില്ലെന്നാണ് സിബിഐ പറയുന്നത്. കിളിരൂർ പീഡനക്കേസിൽ സിബിഐ കോടതി 10 വർഷത്തേക്ക് ലതാനായരെ ശിക്ഷിച്ചിരുന്നു. ലതാ നായർ ഇപ്പോള്‍ ജാമ്യത്തിലാണ്. സിബിഐയുടെ റിപ്പോർട്ട് ഈ മാസം 30ന് കോടതി പരിഗണിക്കും.