രാജസ്ഥാനില്‍ മുഖ്യമന്ത്രിയായി അശോക് ഗേലോട്ട് സത്യപ്രതിജ്ഞ ചെയ്തു

0

ജയ്പൂര്‍: രാജസ്ഥാനില്‍ മുഖ്യമന്ത്രിയായി അശോക് ഗേലോട്ട് സത്യപ്രതിജ്ഞ ചെയ്തു. ജയ്പൂരിലെ ആൽബർട് ഹാൾ ഗ്രൗണ്ടിലായിരുന്നു ചടങ്ങ്. ഉപമുഖ്യമന്ത്രിയായി സച്ചിൻ പൈറ്റും ചുമതലയേറ്റു. കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി ചടങ്ങില്‍ പങ്കെടുത്തു.

മധ്യപ്രദേശ് മുഖ്യമന്ത്രിയായി കമൽ നാഥ് ഉച്ചയ്ക്ക് ഒന്നരയ്ക്ക് ലാൽ പരേഡ് മൈതാനത്ത് സംഘടിപ്പിക്കുന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. റായ്പൂരിൽ വൈകീട്ട് നാലരയക്ക് ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായി ഭൂപേഷ് ബാഗലും സത്യപ്രതിജ്ഞ ചെയ്യും