മോഡലിനെ ബലാത്സംഗം ചെയ്ത കേസിൾ പ്രതികളുമായുള്ള തെളിവെടുപ്പ് ആരംഭിച്ചു .ഡിംപിൾ സെക്സ് റാക്കറ്റിലെ കണ്ണി?

കസ്റ്റഡിയിലെടുത്ത പ്രതികളെ, മോഡലിനെ പീഡനത്തിനിരയാക്കിയ ബാറിലും കൊച്ചി നഗരത്തിലെ വിവിധ ഇടങ്ങളിലും എത്തിച്ച് തെളിവെടുക്കും.നാലാം പ്രതി ഡിംപിളിന്‍റെ മൊബൈല്‍ ഫോൺ കണ്ടെത്താനുണ്ട്. പരാതിക്കാരിയുടെ തിരിച്ചറിയല്‍ കാര്‍ഡ് സംബന്ധിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസിനോട് 19 വയസ്സെന്നു പ്രായം പറഞ്ഞ പരാതിക്കാരിക്കു ബാറില്‍ നല്‍കിയ തിരിച്ചറിയല്‍ രേഖ പ്രകാരം വയസ്സ് 25 ആണ്.

0

കൊച്ചി | ഓടുന്ന കാറിൽ മോഡലിനെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളുമായി പോലീസിന്റെ തെളിവെടുപ്പ് ആരംഭിച്ചു . കേസിലെ നാലാംപ്രതി രാജസ്ഥാന്‍ സ്വദേശി ഡിംപിള്‍ ലാംബയെ( ഡോളി ) കേന്ദ്രീകരിച്ച് അന്വേഷണം. ഒന്നാം പ്രതി വിവേകുമായുള്ള ഇടപാടുകള്‍ക്കു പുറമെ, ഡിംപിളിന്റെ കേരളത്തിലേക്കുള്ള തുടര്‍ച്ചയായ യാത്രകളെപ്പറ്റിയും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിലെ സൂത്രധാര മോ‍ഡല്‍ കൂടിയായ ഡിംപിള്‍ ലാംബയാണെന്നു പൊലീസ് ഉറപ്പിക്കുന്നു. ഡോളിയെന്ന പേരില്‍ അറിയപ്പെടുന്ന ഡിംപിള്‍ കേരളത്തില്‍, പ്രത്യേകിച്ച് കൊച്ചിയില്‍ നിരവധി തവണ എത്തിയിട്ടുണ്ട്. ഡിജെ പാര്‍ട്ടികളിലും ഫാഷന്‍ ഷോകളിലും നിറസാന്നിധ്യമാണ്. കേസിലെ ഒന്നാം പ്രതി കൊടുങ്ങല്ലൂര്‍ സ്വദേശി വിവേകുമായി പലയിടങ്ങളിലും യാത്ര ചെയ്തിട്ടുണ്ട്.

ഡിംപിളിന്‍റെ വക്കാലത്തിനെച്ചൊല്ലി കോടതിയിൽ ബി.എ.ആളൂരും അഫ്സലും തമ്മിലുള്ള തര്‍ക്കം പരിധി വിട്ടതോടെ മജിസ്ട്രേറ്റ് ഇടപെട്ടു. അഫ്സലിനോട് ഇറങ്ങിപ്പോകാന്‍ ആക്രോശിച്ച ആളൂരിനോട് ഇത് ചന്തയല്ലെന്നു മജിസ്ട്രേറ്റ് ഓര്‍മിപ്പിച്ചു. അഫ്സലാണു തന്‍റെ അഭിഭാഷകനെന്നു ഡിംപിള്‍ വ്യക്തമാക്കിയതോടെ ആളൂര്‍ പിന്മാറി. കസ്റ്റഡിയിലെടുത്ത പ്രതികളെ, മോഡലിനെ പീഡനത്തിനിരയാക്കിയ ബാറിലും കൊച്ചി നഗരത്തിലെ വിവിധ ഇടങ്ങളിലും എത്തിച്ച് തെളിവെടുക്കും.നാലാം പ്രതി ഡിംപിളിന്‍റെ മൊബൈല്‍ ഫോൺ കണ്ടെത്താനുണ്ട്. പരാതിക്കാരിയുടെ തിരിച്ചറിയല്‍ കാര്‍ഡ് സംബന്ധിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസിനോട് 19 വയസ്സെന്നു പ്രായം പറഞ്ഞ പരാതിക്കാരിക്കു ബാറില്‍ നല്‍കിയ തിരിച്ചറിയല്‍ രേഖ പ്രകാരം വയസ്സ് 25 ആണ്. കോടതിയില്‍ പൊലീസ് നല്‍കിയ കസ്റ്റഡി അപേക്ഷയിലും പരാതിക്കാരിയുടെ വയസ്സ് 19 മാത്രം. വയസ്സ് തെറ്റായി നല്‍കിയതിന്‍റെ കാരണം കണ്ടെത്താനും പൊലീസ് ശ്രമിക്കുകയാണ്.

അതേസമയം മോഡലിങ്ങിന്റെ മറവിൽ കൊച്ചി കേന്ദ്രീകരിച്ച് പെൺവാണിഭ സംഘങ്ങളും സജീവമാണെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഡിജെ, ലഹരിപ്പാർട്ടികളുടെയും ഫാഷൻ ഷോകളുടെയും മറവിലാണ് സെക്സ് റാക്കറ്റുകൾ തഴച്ചുവളരുന്നത്. കാസർകോട് സ്വദേശിനിയായ, 19 വയസ്സുള്ള മോഡൽ കാറിൽ കൂട്ടബലാത്സംഗത്തിന് ഇരയായ കേസിൽ ഇത്തരം സംഘങ്ങളുടെ ഇടപെടൽ സംബന്ധിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.മോഡലിങ്ങിന്റെ പ്രധാന ഹബായി മാറിയ കൊച്ചിയിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ യുവതികളെ എത്തിച്ചാണ് ഇത്തരം സംഘങ്ങളുടെ പ്രവർത്തനം. മോഡലിങ് രംഗത്തേക്ക് ആകൃഷ്ടരായി എത്തുന്ന യുവതികളെ ഭീഷണിപ്പെടുത്തിയും മറ്റും പാർട്ടികൾക്കെത്തിച്ച് പലര്‍ക്കായി കൈമാറുന്നുവെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

കാറിൽ മോഡൽ കൂട്ടബലാത്സംഗത്തിന് ഇരയായ കേസിലും സെക്സ് റാക്കറ്റിന്റെ പങ്ക് കൂടുതൽ ബലപ്പെടുകയാണ്. അറസ്റ്റിലായവരുടെ മൊബൈൽ ഫോണുകളിൽനിന്ന് ഇതു സംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. കേസിലെ ഒരു പ്രതി ഡോളി എന്നറിയപ്പെടുന്ന ഡിംപിൾ ലാംബ കൊച്ചിയിൽ വിവിധയിടങ്ങളിൽ ലഹരി പാർട്ടികളിൽ പങ്കെടുത്തിട്ടുണ്ട്. കേസിലെ പ്രതികളിലൊരാളായ വിവേകും ഡിംപിളും നേരത്തേ പരിചയക്കാരാണ്. ഇരുവരും ഒരുമിച്ച് യാത്രകൾ നടത്തിയതിന്റെ തെളിവുകളും ലഭിച്ചു. പരാതിക്കാരിക്ക് ഇരുവരെയും അറിയാമായിരുന്നു.

പാർട്ടിക്ക് നിർബന്ധിച്ചു കൊണ്ടുപോയത് ഡിംപിളാണെന്നാണ് പരാതിക്കാരിയുടെ മൊഴി. ഡിംപിളിന്റെ ഇടപാടുകൾ സംബന്ധിച്ച് വിശദമായ അന്വേഷണം തുടരുകയാണ്. നാലു പ്രതികളെയും അഞ്ചു ദിവസമെങ്കിലും കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിനായുള്ള കസ്റ്റഡി അപേക്ഷ ഇന്ന് കോടതിയിൽ സമർപ്പിക്കും. പ്രതികളെ 14 ദിവസത്തേയ്ക്കു റിമാൻഡ് ചെയ്തിരുന്നു.

പ്രതികളും അക്രമത്തിനിരയായ യുവതിയും എത്തുന്നത് ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ ലഭിച്ചു. പ്രതികൾ യുവതിയുമായി കാറിൽ നഗരത്തിലൂടെ സഞ്ചരിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിക്കാനുള്ള സാധ്യതയും നോക്കുന്നു. സുഹൃത്തുക്കളായ യുവാക്കൾക്കു വേണ്ട ഒത്താശ നൽകിയതു ഡിംപിളാണെന്ന സംശയത്തിലാണു പൊലീസ്. ഇവരെ വിശദമായി ചോദ്യം ചെയ്യും. വ്യാഴാഴ്ച അർധരാത്രിയാണു മോഡലിനെ കൂട്ട ബലാൽസംഗം ചെയ്തത്. ബാറിൽ കുഴഞ്ഞുവീണ യുവതിയെ താമസസ്ഥലത്ത് എത്തിക്കാമെന്നു പറഞ്ഞ് കാറിൽ കയറ്റി ബലാൽസംഗം ചെയ്തെന്നാണു കേസ്. പ്രതിയായ ഡിംപിളിന്റെ സുഹൃത്താണു പീഡനത്തിന് ഇരയായ യുവതി

You might also like

-