ജാമ്യമില്ലാ കേസില്‍ കുടുക്കി ചിലര്‍ തേജോവധം ചെയ്യുന്നു പളനിയില്‍ മലയാളി ദമ്പതികൾ ആത്മഹത്യചെയ്തു

ഏഴു പേരാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. കത്തില്‍ ജാമ്യമില്ലാ കേസിൽ കുടുക്കി ചിലർ തേജോവധം ചെയ്തുവെന്നും ഇതിൽ മനംനൊന്താണ് ജീവനൊടുക്കുന്നതെന്നും എഴുതിയിട്ടുണ്ട്

0

ചെന്നൈ| പളനിയില്‍ മലയാളി ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം പള്ളുരുത്തി സ്വദേശികളായ രഘുരാമന്‍(46), ഉഷ(44) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസ്ഥലത്ത് ആത്മഹത്യാ കുറിപ്പ് കണ്ടെത്തി.ഏഴു പേരാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. കത്തില്‍ ജാമ്യമില്ലാ കേസിൽ കുടുക്കി ചിലർ തേജോവധം ചെയ്തുവെന്നും ഇതിൽ മനംനൊന്താണ് ജീവനൊടുക്കുന്നതെന്നും എഴുതിയിട്ടുണ്ട്. നാട്ടിലുള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും ഉത്തരവാദികളെ ശിക്ഷിക്കണമെന്നും കുറിപ്പില്‍ വിവരിച്ചിട്ടുണ്ട്.

പ്രശനത്തിൽ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും ഉത്തരവാദികളെ ശിക്ഷിക്കണമെന്നും കുറിപ്പില്‍ പറയുന്നു. കുട്ടികളെ സഹായിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. പൊലീസ് എത്തി മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. തിങ്കളാഴ്ച രാത്രിയായിരുന്നു ഇരുവരും ക്ഷേത്രദര്‍ശനത്തിനായി പഴനിയിലെത്തിയത്.

You might also like

-