അഴിമതിക്ക് പാരിദോഷികം” അഴിമതിക്കേസ് പ്രതിയായ കശുവണ്ടി കോര്‍പറേഷന്‍ മുന്‍ എംഡിയുടെ ശമ്പളം ഇരട്ടിയാക്കി

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഗൂഢാലോചന, വഞ്ചന എന്നിവയ്ക്കും അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവുമാണ് പ്രതികൾക്കെതിരായ കേസ്

0

തിരുവനന്തപുരം: തിരുവനന്തപുരം: കശുവണ്ടി കോർപ്പറേഷൻ അഴിമതിക്കേസിലെ പ്രതി കെ എ രതീഷിന്‍റെ ശമ്പളം ഇരട്ടിയിലധികമാക്കാൻ സർക്കാർ നീക്കം. ഖാദി ബോർഡ് സെക്രട്ടറിയായ രതീഷിന്‍റെ ശമ്പളം എൺപതിനായിരത്തിൽ നിന്നും ഒരു ലക്ഷത്തി എഴുപതിനായിരമാക്കി.കശുവണ്ടി വികസന കോർപറേഷൻ തോട്ടണ്ടി അഴിമതിക്കേസിൽ ഒന്നാം പ്രതിയാണ് രതീഷ്. ഗുണനിലവാരം കുറഞ്ഞ തോട്ടണ്ടി വാങ്ങിയതിലൂടെ കോർപറേഷനു വൻ നഷ്ടം നേരിട്ടതായി സിബിഐ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കശുവണ്ടി വികസന കോർപറേഷൻ 2015 ലെ ഓണക്കാലത്തു നടത്തിയ തോട്ടണ്ടി ഇടപാടിൽ വൻ നഷ്ടമുണ്ടായെന്ന കേസ് വിജിലൻസ് എഴുതിത്തള്ളിയിടത്താണ് സിബിഐ വൻക്രമക്കേട് കണ്ടെത്തിയത് . ഇറക്കുമതി വ്യവസ്ഥകൾ അട്ടിമറിച്ചു ഗുണനിലവാരം കുറഞ്ഞ തോട്ടണ്ടി വാങ്ങിയതിലൂടെ കോർപറേഷനു വൻ നഷ്ടം നേരിട്ടതായി സിബിഐ പ്രാഥമികാന്വേഷണത്തിൽ തന്നെ കണ്ടെത്തിയിരുന്നു.

ഖാദി സെക്രട്ടറിയായ കെ എ രതീഷ് സെപ്റ്റംബർ മാസമാണ് ശമ്പള വർദ്ധന ആവശ്യപ്പെട്ടത്. കിൻഫ്ര എംഡിക്ക് സർക്കാർ നിശ്ചയിച്ച ഒരു ലക്ഷത്തി എഴുപതിനായിരം ശമ്പളം തനിക്കും വേണമെന്നായിരുന്നു ആവശ്യം. വ്യവസായ വകുപ്പ് മന്ത്രിയും ഖാദി ചെയർമാനുമായ മന്ത്രി ഇ പി ജയരാജൻ മിന്നൽ വേഗത്തിൽ അംഗീകാരം നൽകി. തൊട്ട് പിന്നാലെ ധനവകുപ്പും ശമ്പള വർദ്ധന അംഗീകരിച്ചു.

കശുവണ്ടി വികസന കോർപറേഷൻ വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെ തോട്ടണ്ടി വാങ്ങിയതിൽ അഴിമതി നടന്നതായി ആരോപിച്ച് മനോജ് കടകംപള്ളി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് തട്ടിപ്പ് അന്വേഷിക്കാൻ 2015 ൽ സിബിഐയെ ചുമതലപ്പെടുത്തിയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഗൂഢാലോചന, വഞ്ചന എന്നിവയ്ക്കും അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവുമാണ് പ്രതികൾക്കെതിരായ കേസ്. 2005 മുതൽ 2015 വരെ കോർപറേഷൻ എംഡി യായിരുന്നു രതീഷ് .പാവപ്പെട്ട തൊഴിലാളികൾക്ക് കുടിശ്ശിക നൽകാൻ പോലും വഴിയില്ലാതെ ശ്വാസം മുട്ടുകയാണ് ഖാദി ബോർഡ്. അപ്പോഴും വിവാദ ഉദ്യോഗസ്ഥന് ഇരട്ടിയിലേറെ ശമ്പളം അതിവേഗം കൂട്ടി നൽകാൻ ഈ സാമ്പത്തിക പ്രതിസന്ധിയൊന്നും സർക്കാരിന് പ്രശ്നമല്ലെന്ന് തെളിയിക്കുകയാണ് ഈ നടപടി

You might also like

-