അരിക്കാെമ്പൻ പരിധിക്ക് പുറത്ത് റേഡിയോ കോളറിൽ സിഗ്‌നലുകൾ ലഭിക്കുന്നില്ല ?

സാങ്കേതിക പ്രശ്നമാണെന്നാണ് വനം വകുപ്പിന്റെ വിശദീകരണം. മേഘാവൃതമായ കാലാവസ്ഥയും ഇടതൂർന്ന വനവും ആണെങ്കിൽ സിഗ്നൽ ലഭിക്കാൻ കാലതാമസം ഉണ്ടാകുമെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തൽ. സാങ്കേതിക പ്രശ്നം പരിഹരിക്കാൻ ഡബ്ല്യുഡബ്ല്യുഎഫിനോട് വനം വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

0

കുമളി| അരിക്കാെമ്പനിൽ ഘടിപ്പിച്ചിരിക്കുന്ന റേഡിയോ കോളറിൽ നിന്നും വനം വകുപ്പിന് സിഗ്‌നലുകൾ ലഭിക്കുന്നില്ല. ഇന്നലെ ഉച്ചക്ക് ശേഷം രണ്ടു മണിക്കാണ് റേഡിയോ കോളറിൽ നിന്ന് അവസാനമായി സിഗ്നൽ ലഭിച്ചത്. അത് പ്രകാരം തമിഴ്‌നാട് മേഖലയിലെ വണ്ണാത്തിപ്പാറയിലായിരുന്നു കൊമ്പൻ. സാങ്കേതിക പ്രശ്നമാണെന്നാണ് വനം വകുപ്പിന്റെ വിശദീകരണം. മേഘാവൃതമായ കാലാവസ്ഥയും ഇടതൂർന്ന വനവും ആണെങ്കിൽ സിഗ്നൽ ലഭിക്കാൻ കാലതാമസം ഉണ്ടാകുമെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തൽ. സാങ്കേതിക പ്രശ്നം പരിഹരിക്കാൻ ഡബ്ല്യുഡബ്ല്യുഎഫിനോട് വനം വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. വിഎച്ച്എഫ് ആന്റിന ഉപയോഗിച്ച് ട്രാക്ക് ചെയ്യാനും ശ്രമം തുടരുകയാണ്. ഓരോ മണിക്കൂർ ഇടവിട്ടാണ് ജിപിഎസ് കോളറിൽ നിന്നു സിഗ്നൽ കിട്ടിക്കൊണ്ടിരുന്നത്. എന്നാൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം സിഗ്നൽ നഷ്ടപ്പെടുകയായിരുന്നു.

വനം വകുപ്പ് വാച്ചർമാരെ നിരീക്ഷണത്തിന് നിയോഗിച്ചിട്ടുണ്ടെങ്കിലും അരിക്കൊമ്പൻ എവിടെയെന്ന് അവർക്കും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് വിട്ട അരിക്കൊമ്പൻ കഴിഞ്ഞ ദിവസം തുറന്നുവിട്ട സ്ഥലത്തിന് മൂന്ന് കിലോമീറ്റർ അകലെയായിരുന്നു. വിവിധ സ്ഥലങ്ങളിലായി പുല്ല് വച്ചിരുന്നുവെങ്കിലും എടുത്തിരുന്നില്ല. മരുന്നുചേർത്ത വെള്ളം വച്ച വീപ്പകളിൽ രണ്ടെണ്ണം മറിച്ചിട്ടിരുന്നു.

You might also like

-