ക്രിസ്ത്യന്‍, നാടാര്‍ സമുദായത്തെ പിന്നോക്ക വിഭാഗത്തിൽ ഉൾപ്പെടുത്തി മന്ത്രിസഭാ യോഗം

ഉന്നത വിദ്യാഭ്യാസ കോഴ്‌സുകള്‍, എന്‍ട്രന്‍സ് എന്നിവയ്ക്ക് സോഷ്യോ ഇക്കണോമിക് ബാക് വേഡ് കമ്മ്യൂണിറ്റി പട്ടികയില്‍ ഉള്‍പ്പെടുത്തും

0

ക്രിസ്ത്യന്‍, നാടാര്‍ സമുദായത്തെ പിന്നോക്ക വിഭാഗത്തിൽ ഉൾപ്പെടുത്തി മന്ത്രിസഭാ യോഗം.ഇതനുസരിച്ച് ഉന്നത വിദ്യാഭ്യാസ കോഴ്‌സുകള്‍, എന്‍ട്രന്‍സ് എന്നിവയ്ക്ക് സോഷ്യോ ഇക്കണോമിക് ബാക് വേഡ് കമ്മ്യൂണിറ്റി പട്ടികയില്‍ ഉള്‍പ്പെടുത്തും. ഇതിന് ആവശ്യമായ ഉത്തരവുകള്‍ പുറപ്പെടുവിച്ച് അടിയന്തിരമായി നടപ്പിലാക്കുന്നതിന് പിന്നോക്ക വിഭാഗ ക്ഷേമം, ഉന്നത വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ എന്നിവയ്ക്ക് നിര്‍ദേശം നല്‍കുന്നതിനും തീരുമാനമായി. നേരത്തേ ഈ വിഭാഗങ്ങളെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തി ഉദ്യോഗസ്ഥ നിയമനത്തില്‍ സംവരണാനുകൂല്യം നല്‍കുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.