കോവിഡ് ചികിത്സക്ക് ഗുളികരൂപത്തിലുള്ള  മരുന്നിന് അംഗീകാരം നൽകി ബ്രിട്ടൻ

തീവ്വ്ര രോഗബാധിതർക്ക് അപകട സദ്യഥാകൾ കുറക്കുമെന്നാണ്  പുതിയ കണ്ടത്തെൽ   പുതിയ ഗുളിക കോവിഡ് ചികിത്സയിൽ വലിയ മുന്നേറ്റമായി മാറാൻ സാധ്യതയുള്ള കണ്ടെത്തലാണിത്.

0

ലണ്ടൻ | കോവിഡ് ചികിത്സക്ക് ഗുളികരൂപത്തിലുള്ള  മരുന്നിന് അംഗീകാരം നൽകി ബ്രിട്ടൻ. ‘മോൽനുപിറാവിർ’  (Molnupiravir  )  എന്ന ആൻഡി വൈറൽ ഗുളികയ്ക്കാണ് വ്യാഴാഴ്ച ദി മെഡിസിൻസ് ആൻഡ് ഹെൽത്ത്‌കെയർ പ്രൊഡക്ട്‌സ് റഗുലേറ്ററി അതോറിറ്റി (എം.എച്ച്.ആർ.എ) അംഗീകാരം നൽകിയത്. ഉയർന്ന മരണാസന്നരായ രോഗികൾക്കും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്ന മരണസാധ്യതയുള്ളവർക്കും മെർക്ക് ആൻഡ് റിഡ്‌ജേബാക്ക് ബയോ തെറാപ്യൂട്ടിക്‌സ് വികസിപ്പിച്ച ഗുളിക ഫലപ്രദമാണെന്ന് നീണ്ട ക്ലിനിക്കൽ പരിശോധനയിൽ കണ്ടെത്തിയിരുന്നു . തീവ്വ്ര രോഗബാധിതർക്ക് അപകട സാധ്യതകൾ കുറക്കുമെന്നാണ്  പുതിയ കണ്ടത്തെൽ   പുതിയ ഗുളിക കോവിഡ് ചികിത്സയിൽ വലിയ മുന്നേറ്റമായി മാറാൻ സാധ്യതയുള്ള കണ്ടെത്തലാണിത്.

Department of Health and Social Care
@DHSCgovuk
BREAKING NEWS: A #COVID19 antiviral that can be taken at home has been approved for use across the UK by

Molnupiravir will soon be offered to patients in a national study to help protect those most at risk from the virus over the winter. More: gov.uk/government/new

കോവിഡ് ബാധിച്ചയുടൻ ഗുളിക കഴിക്കുന്നത് കൂടുതൽ ഫലപ്രദമാണെന്നാണ് ഗവേഷണത്തിൽ തെളിഞ്ഞത്. കോവിഡ് ബാധിച്ച് ലക്ഷണങ്ങൾ തെളിഞ്ഞാൽ അഞ്ചു ദിവസത്തിനകം മരുന്ന് നൽകണമെന്നാണ് ബ്രിട്ടീഷ് ഏജൻസി നിർദേശം നൽകിയിരിക്കുന്നത്. പൊതു വിപണികളിൽ ഗുളികയെത്തുന്നതോടെ കോവിഡ്ആ ബാധിതർക്ക്  ആശുപത്രിക്ക് പുറത്ത്  ഫലപ്രദ ചികിത്സ ലഭ്യമാക്കുന്നു  മാത്രമല്ല ചികിത്സാചെലവ്  നന്നേകുറയും എന്നത്  കോവിഡ്  ചികിത്സയിൽ മാറ്റമുണ്ടാക്കും. ഗുളിക ഫലപ്രദമെന്ന് കണ്ടെത്തിയതോടെ

‘മോൽനുപിറാവിർ “ഗുളിക യു.എസിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അംഗീകാരത്തിനായും സമർപ്പിച്ചിരിക്കുകയാണ് . നവംബർ അവസാനത്തോടെ സമിതി ഈ അപേക്ഷ ചർച്ച ചെയ്യാനായി യോഗം ചേരുന്നുണ്ട്. എന്നാൽ മരുന്നിന് കൂടുതൽ അംഗീകാരം ലഭിക്കുന്നതിന് മുമ്പ് തന്നെ സമ്പന്ന രാജ്യങ്ങൾ ഇവ വാങ്ങുന്നതിനുള്ള ഇടപാടുകൾക്കായി നെട്ടോട്ടമോടുകയാണെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഡസൻ കണക്കിന് വികസ്വര രാജ്യങ്ങൾക്ക് ‘മോൽനുപിറാവിർ’ ചെലവ് കുറച്ച് ഉത്പാദിപ്പിക്കാനും വിൽക്കാനും ലൈസൻസ് നൽകുമെന്ന പ്രഖ്യാപനം കഴിഞ്ഞ മാസം മെർക്ക് നടത്തിയിരുന്നു.

നിരവധി പഠനങ്ങൾക്ക് ശേഷമാണ് ബ്രിട്ടൻ മരുന്നിന് അംഗീകാരം നൽകിയതെന്നാണ് മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്ട്‌സ് റഗുലേറ്ററി ഏജൻസിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചിരിക്കുന്നത്. ഗുളികയുടെ സുരക്ഷിതത്വം, ഗുണമേന്മ, ഫലപ്രാപ്തി എന്നിവയെല്ലാം പരിശോധിക്കപ്പെട്ടുവെന്നും അവർ വ്യക്തമാക്കി. കോവിഡ് ബാധിച്ചതോടൊപ്പം ഗുരുതര രോഗവുമുള്ള വാക്‌സിൻ സ്വീകരിച്ചവർക്കും അല്ലാത്തവർക്കും ബ്രിട്ടൻ ഗുളിക നൽകുന്നത് അംഗീകരിച്ചിട്ടുണ്ട്. ക്ലിനിക്കൽ പരിശോധനയിൽ അമിത വണ്ണമോ പ്രമേഹമോയുള്ള 60 വയസ്സിന് മുകളിലുള്ളവരിലാണ് കൂടുതൽ പ്രശ്‌നങ്ങൾ കണ്ടത്.ശാസ്ത്രജ്ഞരും ക്ലിനിക് പരിശോധകരും ഗുളികയുടെ ഫലപ്രാപ്തിയിൽ സന്തുഷ്ടരാണെന്നും കോവിഡ് തീവ്രമായി വരുന്നവർക്ക് മരുന്ന് ഫലപ്രദമാണെന്നും പരിശോധന നടത്തിയ ഏജൻസി മേധാവിയായ ഡോ. ജ്യൂനെ റയ്‌നി പറഞ്ഞു. കോവിഡ് പ്രതിരോധത്തിലേക്കെത്തിയ പുതിയ ആയുധമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് പ്രതിരോധ ഗുളികയ്ക്ക് അംഗീകാരം നൽകിയ ദിവസം ചരിത്രദിനമാണെന്ന് ബ്രിട്ടീഷ് ഹെൽത്ത് സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. ഇത് കോവിഡ് ബാധിതർക്ക് ഏറ്റവും പെട്ടെന്ന് ലഭ്യമാകുന്ന മികച്ച ചികിത്സയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

You might also like

-