ബ്രൂവറി, ബ്ലെന്‍ഡിംഗ് യൂണിറ്റുകള്‍ക്കുള്ള അനുമതി റദ്ദാക്കി

കൂടുതല്‍ പരിശോധനയ്ക്ക് ശേഷം മാത്രം പുതിയ അനുമതി നല്‍കുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു

0


തിരുവനതപുരം :മൂന്ന് ബ്രൂവറികളും രണ്ട് ഡിസ്റ്റലറികളും അനുവദിച്ചുകൊണ്ടുള്ള തീരുമാനം സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. ബ്രൂവറി, ബ്ലെന്‍ഡിംഗ് യൂണിറ്റുകള്‍ക്കുള്ള അനുമതി റദ്ദാക്കിയതായി വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി അറിയിച്ചത്.

ഒരു അടിസ്ഥാനവുമില്ലാതെ അനാവശ്യമായി ഉയര്‍ന്നുവന്ന വിവാദം തുടരുന്നത് സംസ്ഥാനത്തിന്‍റെ ഭാവിക്ക് ഗുണപരമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ പുതിയ യൂണിറ്റുകള്‍ അനുവദിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിറകോട്ട് പോകില്ല. പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നതിനും പരിശോധിക്കുന്നതിനും ഒരു പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് മൂന്ന് ബ്രൂവറിയും രണ്ട് ബ്ലെന്‍റിംഗ് യൂണിറ്റുകൾക്കും തത്വത്തിൽ നൽകിയ അനുമതിയാണ് സർക്കാർ റദ്ദാക്കിയത്. ഒരു അടിസ്ഥാനവുമില്ലാതെ അനാവശ്യമായി ഉയര്‍ന്നുവന്ന വിവാദം തുടരുന്നത് സംസ്ഥാനത്തിന്‍റെ ഭാവിക്ക് ഗുണപരമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇൗ സാഹചര്യത്തിൽ കാലവര്‍ഷക്കെടുതിയെ മറികടക്കുന്നതിനുള്ള സാഹചര്യത്തെ ബലപ്പെടുത്തിക്കൊണ്ട് പോകാനായിട്ടാണ് തീരുമാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എന്നാൽ പുതിയ യൂണിറ്റുകള്‍ അനുവദിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിറകോട്ട് പോകില്ല. സംസ്ഥാനത്തിനാവശ്യമായ പുതിയ യൂണിറ്റുകള്‍ അനുവദിക്കുക എന്ന സമീപനം സര്‍ക്കാര്‍ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നതിനും പരിശോധിക്കുന്നതിനും ഒരു പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ ബ്രൂവറി – ബ്ലെന്‍റിംഗ് യൂണിറ്റുകൾ അനുവദിച്ചത് LDF നയങ്ങള്‍ക്ക് വിരുദ്ധമായിരുന്നുവെന്ന ആരോപണം വസ്തുതകള്‍ക്ക് നിരക്കുന്നതല്ല.

യൂണിറ്റുകള്‍ക്ക് അനുമതി നല്‍കിയത് ചട്ടപ്രകാരം തന്നെയാണ്. കേരളത്തില്‍ വിതരണം ചെയ്യുന്ന മദ്യം ഇവിടെത്തന്നെ ഉത്പാദിപ്പിക്കുക എന്ന കാഴ്ചപ്പാടായി

You might also like

-