BREAKINGNEWS അമേരിക്കയിൽ അലബാമയി ല്‍ കനത്ത നാശം വിതച്ച് വന്‍ ടൊര്ണാഡോ മരണസംഖ്യ 22 കവിഞ്ഞു

ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ശക്തമായ ഇടിമിന്നലിലില്‍ 35000 വീടുകളില്‍ വൈദ്യുതി ബന്ധം താറുമാറായി. ഗതാഗത തടസവും നേരിട്ടു.അലബാമയ്ക്ക് പുറമേ ജോര്‍ജ്ജിയ, ഫ്ളോറിഡ, സൗത്ത് കരോലിന എന്നീ സംസ്ഥാനങ്ങളിലും ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

0

അലബാമ -സൗത്ത് ഈസ്റ്റ് അൽബാമയിൽ ഇന്ന് (ഞായറാഴ്ച ) ആഞ്ഞടിച്ച ടൊര്ണാഡോയിൽ ഇരുപത്തിരണ്ടു പേർ കൊല്ലപ്പെട്ടതായും നിരവധിപേർക്കു പരിക്കേറ്റതായും രാത്രി വൈകീട്ടു ലഭിച്ച റിപോർട്ടുകൾ സൂചിപ്പിക്കുന്നു . മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നു അധികൃതർ അറിയിച്ചു .നിരവധി വീടുകൾ ടൊര്ണാഡോയിൽ തകർന്നതായും പറയുന്നു . ഈസ്റ്റേൺ ജോർജിയ , ഏതൻ‌സ് ,അഗസ്റ്റ, സാവന്ന എന്നിവിടങ്ങളിലാണ് ടൊര്ണാഡോ കൂടുതൽ നാശം വിതച്ചത് . രാതി വൈകീട്ടും കാലാവസ്ഥ കൂടുതൽ മോശമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു .

ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ശക്തമായ ഇടിമിന്നലിലില്‍ 35000 വീടുകളില്‍ വൈദ്യുതി ബന്ധം താറുമാറായി. ഗതാഗത തടസവും നേരിട്ടു.അലബാമയ്ക്ക് പുറമേ ജോര്‍ജ്ജിയ, ഫ്ളോറിഡ, സൗത്ത് കരോലിന എന്നീ സംസ്ഥാനങ്ങളിലും ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എല്ലാവരും സുരക്ഷിതമായും , ശ്രദ്ധയോടും ഇരിക്കണമെന്ന് പ്രസിഡന്റ് ട്രംപ് വൈകി അയച്ച ട്വിറ്റെർ സന്ദേശത്തിൽ പറയുന്നു . പരിക്കേറ്റവർക്കും, ജീവൻ നഷ്ടപെട്ടവർക്കും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്നും പ്രസിഡന്റ് അഭ്യർത്ഥിച്ചു

You might also like

-