മയക്കുമരുന്ന്നടി റിയ ചക്രബര്‍ത്തിയെ നാര്‍ക്കോടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തു

റിയ മയക്കുമരുന്ന് കൈവശം വെച്ചിരുന്നുവെന്ന് വ്യക്തമായെന്നാണ് അന്വേഷണ സംഘം പറയുന്നത്.മയക്കുമരുന്ന് കൈവശം വെച്ചു, ഉപയോഗിച്ചു എന്നീ കുറ്റങ്ങളാണ് റിയ ചക്രബര്‍ത്തിക്കെതിരെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചുമത്തിയിരിക്കുന്നത്.

0

ഡൽഹി :ബോളിവുഡ് നടി റിയ ചക്രബര്‍ത്തിയെ മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്തു.നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ആണ് നീണ്ട ചോദ്യംചെയ്യലുകള്‍ക്കൊടുവില്‍ റിയയെ അറസ്റ്റ് ചെയ്തത്. നേരത്തെ റിയയുടെ സഹോദരന്‍ ഷോവിക് ചക്രബര്‍ത്തിയെയും എന്‍സിബി അറസ്റ്റ് ചെയ്തിരുന്നു. ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയില്‍, റിയ മയക്കുമരുന്ന് കൈവശം വെച്ചിരുന്നുവെന്ന് വ്യക്തമായെന്നാണ് അന്വേഷണ സംഘം പറയുന്നത്.മയക്കുമരുന്ന് കൈവശം വെച്ചു, ഉപയോഗിച്ചു എന്നീ കുറ്റങ്ങളാണ് റിയ ചക്രബര്‍ത്തിക്കെതിരെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചുമത്തിയിരിക്കുന്നത്. വിവിധ ദിവസങ്ങളിലായി മൂന്ന് തവണ റിയയെ എന്‍സിബി ചോദ്യംചെയ്തിരുന്നു. വാട്സ് ആപ്പ് ചാറ്റുകളില്‍ ലഹരി മരുന്ന് ഇടപാടിന് തെളിവുണ്ടെന്ന് എന്‍സിബി വ്യക്തമാക്കി.

സുശാന്ത് സിംഗ് രാജ്പുത്തിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് നടിയും സുശാന്തിന്‍റെ കാമുകിയുമായിരുന്ന റിയക്കെതിരെ എന്‍സിബി, സിബിഐ, എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് എന്നീ കേന്ദ്ര ഏജന്‍സികള്‍ കേസെടുത്തത്.സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചത് മയക്കുമരുന്നുകളുടെ ഉപയോഗമാകാമെന്ന് അന്വേഷണ ഏജന്‍സികള്‍ കരുതുന്നു. സുശാന്തിന് മയക്കുമരുന്ന് എത്തിച്ച് നല്‍കിയത് റിയയാണെന്ന നിഗമനത്തിലാണ് എന്‍സിബി. കഴിഞ്ഞ ജൂണ്‍ 14നാണ് സുശാന്ത് സിങ് ആത്മഹത്യ ചെയ്തത്. റിയ സുശാന്തിനെ മാനസികമായും സാമ്പത്തികമായും ചൂഷണം ചെയ്തുവെന്നാണ് സുശാന്തിന്‍റെ കുടുംബത്തിന്‍റെ ആരോപണം.