തമിഴ്നാട്ടിലെ കടലൂരിൽ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി മരണം 9

നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. എത്ര പേര്‍ പടക്കശാലയിലുണ്ടായിരുന്നു എന്ന് വ്യക്തമല്ല. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്

0

തമിഴ്നാട്ടിലെ കടലൂരിൽ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി. അപകടത്തിൽ 9 പേർ മരിച്ചു. പടക്ക നിർമാണശാല പൂർണമായും കത്തിയമര്‍ന്നു.മരിച്ചവരില്‍ അഞ്ച് പേര്‍ സ്ത്രീകളാണെന്നാണ് പ്രാഥമിക നിഗമനം. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. എത്ര പേര്‍ പടക്കശാലയിലുണ്ടായിരുന്നു എന്ന് വ്യക്തമല്ല. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്

സംസ്ഥാന തലസ്ഥാനമായ ചെന്നൈയിൽ നിന്ന് 190 കിലോമീറ്റർ അകലെ കുറുങ്കുടി ഗ്രാമത്തിലെ കട്ടുമന്നാർകോയിലിലാണ് സംഭവം.ശക്തമായ സ്പോടനമാണ് ഉണ്ടായതെന്ന് സ്ഫോടനത്തിൽ പടക്കശാല പൂരമായി കത്തി നശിച്ചെന്നു കടലൂർ പോലീസ് സൂപ്രണ്ട് എം ശ്രീ അഭിനവ് പറഞ്ഞു.അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തുണ്ട്. പടക്ക ഫാക്ടറിയിലെ സ്‌ഫോടനത്തിന്റെ കാരണം പോലീസ് അന്വേഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു