മുല്ലപെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു സ്പിൽവേയുടെ ആറ് ഷട്ടറുകൾ തുറന്നു

സ്പിൽവേയിലെ രണ്ട് ഷട്ടറുകൾ 60 സെന്റിമീറ്റർ വീതമാണ് ഉയർത്തിയത്.നിലവായിൽ സ്പിൽവേയെയുടെ ആറു ഷട്ടറുകളാണ് ഉയർത്തിയിട്ടുള്ളത് കൂടാതെ നിലവിൽ 20 സെന്റിമീറ്റർ ഉയർത്തിയിരുന്ന ഷട്ടറും 60 സെന്റിമീറ്ററാക്കി കൂട്ടിയിട്ടുണ്ട്.

0

ഇടുക്കി: ശ്കതമായ മഴയെത്തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജനനിരപ്പ് വീണ്ടും ഉയരുന്നു. ഈ സാഹചര്യത്തിൽ അണക്കെട്ടിലെ രണ്ട് ഷട്ടറുകൾ കൂടി ഉയർത്തി. സ്പിൽവേയിലെ രണ്ട് ഷട്ടറുകൾ 60 സെന്റിമീറ്റർ വീതമാണ് ഉയർത്തിയത്.നിലവായിൽ സ്പിൽവേയെയുടെ ആറു ഷട്ടറുകളാണ് ഉയർത്തിയിട്ടുള്ളത് കൂടാതെ നിലവിൽ 20 സെന്റിമീറ്റർ ഉയർത്തിയിരുന്ന ഷട്ടറും 60 സെന്റിമീറ്ററാക്കി കൂട്ടിയിട്ടുണ്ട്. 138..95 ആണ് നിലവിലെ ജലിരപ്പ്. രാത്രി ലഭിച്ച ശക്തമായ മഴയാണ് ജലനിരപ്പ് ഉയരാൻ കാരണം.

MULLAPERIYAR DAM

DATE :- 03.11.2021
TIME :-:08.00 AM

LEVEL :- 138.95ft

DISCHARGE
SURPLUS DISCHARGE
Average :- 1168 cusecs
Current :- 1493 cusecs
TUNNEL DISCHARGE :- 2305 cusecs

INFLOW
Current :- 3798 cusecs
Average :- 3473 cusecs

കേന്ദ്ര ജലകമ്മീഷൻ അംഗീകരിച്ച റൂൾ കർവ് പ്രകാരം തമിഴ്‌നാടിന് നവംബർ ഒന്ന് മുതൽ 10 വരെ ജലനിരപ്പ് 139.5 അടിയായി നിലനിർത്താം. തുലാവർഷം കണക്കിലെടുത്ത് ജലനിരപ്പ് 139.5 അടി എത്തിയ്‌ക്കാൻ തമിഴ്‌നാട് ശ്രമിക്കുന്നില്ല.

You might also like

-