ആദിവാസി യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മരത്തിൽ കെട്ടിത്തൂക്കി

ശോഭ ഇരുപത്തി മൂന്നുകാരനായ ബിബിനുമായി ഫേസ്ബുക്ക് വഴി സൌഹൃദത്തിലാവുന്നത്.

0

 

കണ്ണൂര്‍: കേളകത്ത് ആദിവാസി യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കശുമാവിന്‍ കൊമ്പില്‍ കെട്ടിത്തൂക്കി. കേളകം താഴെ മന്ദംചേരിയി ശോഭയെ 34 യാണ് മരിച്ചത് സഭവവുമായി ബന്ധപെട്ടു യുവതിയുടെ കാമുകൻ അറസ്റ്റിൽ  ഇരുപത്തിമൂന്നുകാരന്‍ ബിബിനാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹത്തില്‍ നിന്നും ആഭരണങ്ങളും മൊബൈലും പ്രതി മോഷ്ടിച്ചതായും പൊലീസ് പറഞ്ഞു. അതെ സമയം ആദിവാസി യുവതിയുടെ കൊലപാതകത്തിന് പിന്നിലെ കാരണങ്ങള്‍ ഞെട്ടിക്കുന്നതാണ്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് ഇരുപത്തിനാലിനാണ് കേളകം താഴെ മന്ദംചേരിയിലെ ശോഭയെന്ന ആദിവാസി യുവതിയെ കാണാതാവുന്നത്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വീട്ടില്‍ നിന്നും ഏറെ അകലെയുളള തോലബ്ര പുരളിമല കുറിച്യ കോളനിക്ക് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ ഇവരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കാണാതായി നാല് ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ശോഭയുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് മരണം കൊലപാതകമാണന്ന് കണ്ടെത്തിയത്. സംഭവത്തില്‍ ശോഭയുടെ സുഹൃത്ത് പെരുവ സ്വദേശി ബിബിനെ അറസ്റ്റ് ചെയ്തു.

മുപ്പത്തിനാല് കാരിയായ ശോഭയുടെ ഭര്‍ത്താവ് 14 വര്‍ഷം മുന്‍പ് മരിച്ചിരുന്നു. ഇവര്‍ക്ക് പ്ലസ് ടുവിന് പഠിക്കുന്ന ഒരു മകളുണ്ട്. ഇതിനിടെയാണ് ശോഭ ഇരുപത്തി മൂന്നുകാരനായ ബിബിനുമായി ഫേസ്ബുക്ക് വഴി സൌഹൃദത്തിലാവുന്നത്. പിന്നീട് ഈ ബന്ധം ദൃഢമായി. അടുത്ത കാലത്ത് ബിബിന്‍ മറ്റൊരു യുവതിയുമായി പ്രണയത്തിലാവുകയും ഈ യുവതിയെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇതിന്‍റെ പേരില്‍ ശോഭയും ബിബിനും തമ്മില്‍ വഴക്കടിച്ചിരുന്നു. വിവാഹത്തിന് ശോഭ തടസമാകുമെന്ന് മനസിലാക്കിയ ബിബിന്‍ തോലബ്ര പുരളിമല കോളനിക്ക് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലേക്ക് ശോഭയെ വിളിച്ച് വരുത്തുകയും തുടര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തത്. തുടര്‍ന്ന് ഒരു കശുമാവിന്‍ കൊമ്പില്‍ മൃതദേഹം കെട്ടിത്തൂക്കുകയും ചെയ്തു. ഇവരുടെ ശരീരത്തിലെ ആഭരണങ്ങളും മൊബൈലും കൈക്കലാക്കിയാണ് ബിബിന്‍ മടങ്ങിയത്. സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷം ബിബിന്‍ കാമുകിയെ വിവാഹം കഴിക്കുകയും ചെയ്തു. സംഭവത്തില്‍ ദുരൂഹത തോന്നിയ കേളകം പൊലീസ് ശോഭയുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്‍റെ ചുരുളഴിച്ചത്.

-

You might also like

-