BREAKING NEWS ഇടുക്കി അണകെട്ടിലെ ചെറുതോണി ഡാമിന്റെ ഷട്ടർ തുറന്നു പെരിയാറിൽ നീരൊഴുക്ക് വർദ്ധിച്ചു

ചരിത്രത്തില്‍ നാലാം തവണയാണ് അണക്കെട്ട് തുറക്കുന്നത്. പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 26 വര്‍ഷത്തിന് ശേഷം 2018ലെ പ്രളയത്തിനാണ് ഇടുക്കിഡാം തുറന്നത്

0

ഇടുക്കി:സംഭരണ ശേഷി പിന്നിട്ടതിന് തുടര്ന്നു ഇടുക്കി അണകെട്ടിലെ ചെറുതോണി ഡാമിന്റെ ഷട്ടർ തുറന്നു ഷട്ടർ തുറക്കുന്നതിന് മുന്നോടിയായി രാവിലെ 10.55 ന് സൈറൺ മുഴക്കി .

ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ, വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി, ജില്ലാ കളക്ടർ ഷീബ ജോർജ് , വൈദ്യുതി ബോർഡ് ചീഫ് എൻജിനീയർ സുപ്രിയ എസ്. ഡെപ്യൂട്ടി ചീഫ് എൻജിനീയർ പ്രസന്നകുമാർ, എക്സിക്യൂട്ടീവ് ആർ.ശ്രീദേവി എന്നിവരുടെ സാന്നിദ്ധ്യത്തിൽ ആദ്യം മൂന്നാമത്തെ ഷട്ടർ തുറന്നു . ചെറുതോണിയിലെ ജലനിരപ്പ് വിലയിരുത്തി 57 മിനിറ്റിന് ശേഷം രണ്ടാമത്തെ ഷട്ടറും

വീണ്ടും അഞ്ചു മിനിറ്റ് ശേഷം നാലാമത്തെ ഷട്ടറും 35 സെ.മീ. ഉയർത്തി അണക്കെട്ടിലെ ജലനിരപ്പ് രാവിലെ 7 മണിക്ക് അപ്പർ റൂൾ കർവിലെത്തിയിരുന്നു (2398.അടിയിൽ എത്തിയിരുന്നു )ചരിത്രത്തില്‍ നാലാം തവണയാണ് അണക്കെട്ട് തുറക്കുന്നത്. പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 26 വര്‍ഷത്തിന് ശേഷം 2018ലെ പ്രളയത്തിനാണ് ഇടുക്കിഡാം തുറന്നത്. അന്ന് അഞ്ചു ഷട്ടറുകളായിരുന്നു തുറന്നത്. വീണ്ടും ഇടുക്കി ഷട്ടറുകള്‍ തുറക്കുമ്പോള്‍ 2018ലെ സാഹചര്യമല്ല. എല്ലാ മുന്നൊരുക്കങ്ങളും സജ്ജമാണ്. 2018ല്‍ ഡാമില്‍ നിന്ന് ഒരുമാസം കൊണ്ട് തുറന്ന് വിട്ടത്. 1500 ദശലക്ഷം വൈദ്യൂതി ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ്.സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളം തുറന്നു വിട്ടിരിക്കുന്നതു .

ഷട്ടർ തുറന്നതോടെ ചെറുതോണി പുഴയിലേക്കാണ് ആദ്യം വെള്ളം എത്തിയത് . വെള്ളം ചെറുതോണി പുഴയിലൂടെ ഒഴുകി വെള്ളക്കയത്ത് പെരിയാറിൽ ചേരും. തൊടുപുഴ-പുളിയൻമല സംസ്ഥാനപാതയിലെ ചെറുതോണി ചപ്പാത്തു നിറഞ്ഞാൽ ഇടുക്കി-കട്ടപ്പന റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടേക്കാം. ഏറ്റവും അവസാനം ആലുവാപ്പുഴയിലെത്തി അറബിക്കടലിലായിരിക്കും വെള്ളം ചേരുക.

മുന്‍കരുതലിന്റെ ഭാഗമായി 64 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിയയുണ്ട് . ഇടുക്കി, വാത്തിക്കുടി, തങ്കമണി, കഞ്ഞിക്കുഴി മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡാം മേഖലയിലേക്ക് രാത്രികാല യാത്ര വേണ്ടെന്നും പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു

You might also like

-