നാലാം ദിവസവും കൊച്ചിയിൽ പുക ; 2 വിദ്യാർത്ഥികൾ വിഷപ്പുകയെറ്റ് ചികിത്സ തേടി

ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലുണ്ടായ തീ അണയ്ക്കാൻ കഴിഞ്ഞെന്നും പുക ഭാഗികമായി നിയന്ത്രിക്കാനായെന്നും ഇന്നലെ ജില്ലാ കലക്ടർ വ്യക്തമാക്കിയിരുന്നു. എന്നാൽ കലക്ടറുടെ പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്ക് ശേഷം വീണ്ടും പുക ശല്യം രൂക്ഷമാവുകയായിരുന്നു.

0


കൊച്ചിയിൽ ബ്രമ്മപുരം മാലിന്യ പ്ലാന്റിൽ പടർന്ന തീ കെടുത്താൻ കഴിയാത്തതിനാൽ നാലാം ദിവസവും കൊച്ചി നഗരത്തിൽ പുക ശല്യം മാറ്റമില്ലാതെ തുടരുന്നു. രാജഗിരി എൻജിനിയറിംഗ് കോളേജിലെ രണ്ട് വിദ്യാർത്ഥികൾ വിഷപ്പുകയെ തുടർന്ന് ചികിത്സ തേടി. പ്രശ്ന പരിഹാരം ആവശ്യപ്പെട്ട് കോർപ്പറേഷൻ ഓഫീസിലേക്ക് ഇന്ന് സി.പി.എം മാർച്ച്.

ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലുണ്ടായ തീ അണയ്ക്കാൻ കഴിഞ്ഞെന്നും പുക ഭാഗികമായി നിയന്ത്രിക്കാനായെന്നും ഇന്നലെ ജില്ലാ കലക്ടർ വ്യക്തമാക്കിയിരുന്നു. എന്നാൽ കലക്ടറുടെ പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്ക് ശേഷം വീണ്ടും പുക ശല്യം രൂക്ഷമാവുകയായിരുന്നു. പ്ലാന്റിന്റെ സമീപ പ്രദേശമായ ചിറ്റയത്ത്കര നിവാസികൾക്കും രാജഗിരി എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾക്കുമാണ് പുക മൂലം വീണ്ടും ബുദ്ധിമുട്ടുണ്ടായത്