മതപഠനശാലയിൽ ദുരൂഹസാഹചര്യത്തിൽ പെൺകുട്ടി മരിച്ച സംഭവത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ.

പതിനേഴുകാരിയായ പെൺകുട്ടി പീഡനത്തിരയായെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആൺ സുഹൃത്തിനെതിരെ പൊലീസ് പോക്സോ കേസെടുത്തിരുന്നു.പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റുമോർട്ടത്തിൽ കണ്ടത്തിയിരുന്നു.

0

തിരുവനന്തപുരം| ബാലരാമപുരത്ത് മതപഠനശാലയിൽ ദുരൂഹസാഹചര്യത്തിൽ പെൺകുട്ടി മരിച്ച സംഭവത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ. ബീമാപള്ളി സ്വദേശി ഹാഷിം ഖാനെ(20) യാണ് പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തത്. പതിനേഴുകാരിയായ പെൺകുട്ടി പീഡനത്തിരയായെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആൺ സുഹൃത്തിനെതിരെ പൊലീസ് പോക്സോ കേസെടുത്തിരുന്നു.പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റുമോർട്ടത്തിൽ കണ്ടത്തിയിരുന്നു. ഇതിന് പിന്നാലെ ഹാഷിമിനെതിരെ പോക്സോ പ്രകാരം കേസെടുത്ത പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു

മതപഠനശാലയിൽ എത്തുന്നതിന് മുമ്പ് പെൺകുട്ടി പീ‍ഡനത്തിനിരയായെന്നാണ് പൊലീസ് നിഗമനം. ഈ മാസം 13 നാണ് പെണ്‍കുട്ടിയെ മതപഠനശാലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. സ്ഥാപന അധികൃതരില്‍ നിന്ന് അസ്മിയ പീഡനം നേരിട്ടിരുന്നു എന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. സംഭവത്തില്‍ അന്വേഷണത്തിന് 13അംഗ സംഘത്തെ നിയോഗിച്ചിരുന്നു.

You might also like

-