ബോളിവുഡ് നടി ഊർമിള മതോണ്ട്കർ കോൺഗ്രസിൽ

നോർത്ത് മുംബൈയിൽ നിന്ന് ഊർമിള കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നാണ് സൂചന. തൊണ്ണൂറുകളിൽ രംഗീല ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ തിളങ്ങിയ ഊർമ്മിള അക്കാലത്ത് ബോളിവുഡിലെ സൂപ്പർ നായികയായിരുന്നു

0

ഡൽഹി :ബോളിവുഡ് നടി ഊർമിള മതോണ്ട്കർ കോൺഗ്രസിൽ ചേർന്നു.കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധിയിൽ നിന്നാണ് ഊർമിള അംഗത്വം സ്വീകരിച്ചത്. നോർത്ത് മുംബൈയിൽ നിന്ന് ഊർമിള കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നാണ് സൂചന. തൊണ്ണൂറുകളിൽ രംഗീല ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ തിളങ്ങിയ ഊർമ്മിള അക്കാലത്ത് ബോളിവുഡിലെ സൂപ്പർ നായികയായിരുന്നു

.മുംബൈ കോണ്‍ഗ്രസ് മിലിന്ദ് ദിയോറയ്ക്ക് ഒപ്പമെത്തിയാണ് ഊര്‍മ്മിള രാഹുലിനെ സന്ദര്‍ശിച്ചത്. തുടര്‍ന്ന് എഐസിസി ആസ്ഥാനത്തെ പ്രസ് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് അവര്‍ മാധ്യമങ്ങളെ കണ്ടു.

കോണ്‍ഗ്രസ് മാധ്യമവക്താവ് രണ്‍ദീപ് സുര്‍ജെവാല, സജ്ഞയ് നിരുപം തുടങ്ങിയവര്‍ ഊര്‍മ്മിളയ്ക്കൊപ്പം ഉണ്ടായിരുന്നു. മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ നിന്നും ബിജെപി സ്ഥാനാര്‍ഥി ഗോപാല്‍ ഷെട്ടിക്കെതിരെ ഊര്‍മ്മിള മത്സരിച്ചേക്കും എന്നാണ് സൂചന. ഏഴാം വയസിൽ ബാലെ താരമായി മറാത്തി ചിത്രത്തിലൂടെയാണ്‌ ഊർമിള സിനിമയിൽ അരങ്ങേറിയത്. മലയാളത്തിൽ തച്ചോളി വർഗീസ് ചേകവർ എന്ന മോഹൻലാൽ ചിത്രത്തിലും നായികയായിട്ടുണ്ട്.

You might also like

-