ജാമ്യാപേക്ഷയിൽ വാദം ബിനീഷിന്റെ കസ്റ്റഡി നിയമ വിരുദ്ധമെന്ന് പ്രതിഭാഗം

ബിനീഷ് കോടിയേരിയെ തുടർച്ചയായി 13-ാം ദിവസവും ചോദ്യം ചെയ്ത ശേഷമാണ് സെഷന്‍സ് കോടതിയിൽ ഹാജരാക്കിയത്.

0

ബെംഗളൂരു: ബിനീഷ് കോടിയേരിയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു രാജ്യത്തു നടന്ന സമാനമായ കേസുകളിൽ ജാമ്യം നൽകിയ വിധികൾ അഭിഭാഷകൻ കോടതിയിൽ ഹാജരാക്കി. ഇഡി ഇത്രയും ദിവസം ബിനീഷിനെ കസ്റ്റഡിയിൽ വച്ചത് നിയമവിരുദ്ധമാണെന്നും ബിനീഷിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കണമെന്നും അഭിഭാഷകൻ കോടതിയില്‍ പറഞ്ഞു. ബിനീഷ് കോടിയേരിയെ തുടർച്ചയായി 13-ാം ദിവസവും ചോദ്യം ചെയ്ത ശേഷമാണ് സെഷന്‍സ് കോടതിയിൽ ഹാജരാക്കിയത്.

രാജ്യത്തെ ഓൺലൈൻ മാധ്യമങ്ങൾക്കും ഒടിടി വീഡിയോ പ്ലാറ്റ്‌ഫോമുകൾക്കും മേൽ കേന്ദ്രസർക്കാർ നിയന്ത്രണം

ബിനാമികൾ വഴി നിയന്ത്രിച്ച സ്ഥാപനങ്ങളിലെ സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് ചോദ്യം ചെയ്യൽ. ബിനീഷിന്‍റെ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്. ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് ബിനീഷിനെതിരെ കൂടുതല്‍ തെളിവുകൾ ഇഡി കോടതിയില്‍ ഹാജരാക്കിയേക്കും. ബിനീഷ് കസ്റ്റഡിയിലിരിക്കെ ഫോണടക്കമുള്ള സൗകര്യങ്ങൾ ഉപയോഗിച്ചതും കോടതിയെ അറിയിച്ചേക്കും.

മുഖ്യമന്ത്രി “നിതീഷ് തന്നെ” ജെ‍ഡിയു; ബിഹാറിൽ എൻ ഡി എ ഭരണം.നിതീഷ് എന്‍.ഡി.എ വിട്ട് മഹാസഖ്യത്തിനൊപ്പം ചേരണം ദിഗ്‍വിജയ സിംഗ്

അതേസമയം ബെംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷിനെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡ‍ിഅപേക്ഷയുമായി എന്‍സിബിയും കോടതിസമീപിക്കുമെന്നാണ് വിവരം .

You might also like

-