കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ വീണ്ടും മറ്റി

ബുധനാഴ്ച ബിനീഷിന്റെ അഭിഭാഷകനും വ്യാഴാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും വിശദമായി വാദം അതരിപ്പിക്കുന്നതിനായി അനുമതി നല്‍കിയിട്ടുണ്ട്. ബിനീഷിന്റെ അക്കൗണ്ടിലെത്തിയ അഞ്ചു കോടിയിലധികം രൂപയുടെ ഉറവിടം സംബന്ധിച്ച് ബിനീഷ് നല്‍കിയിരിക്കുന്ന വിശദീകരണത്തില്‍ ഇഡിയുടെ വാദമാണ് ഇനി നടക്കാനുള്ളത്.

0

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കര്‍ണാടക ഹൈക്കോടതി വീണ്ടും മറ്റിവെച്ചു. പത്താം തവണയാണ് ഹൈക്കോടതി ഹര്‍ജി മാറ്റിവെക്കുന്നത്. ബിനീഷ് കോടിയേരിയുടെ അഭിഭാഷകന്‍ ഇന്ന് വാദിക്കാന്‍ സമയം ചോദിച്ചപ്പോള്‍ വിശദമായി കേള്‍ക്കേണ്ട കേസാണിതെന്നാണ് കോടതി അറിയിച്ചത്.

എന്നാല്‍ അടുത്ത ബുധനാഴ്ച ബിനീഷിന്റെ അഭിഭാഷകനും വ്യാഴാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും വിശദമായി വാദം അതരിപ്പിക്കുന്നതിനായി അനുമതി നല്‍കിയിട്ടുണ്ട്. ബിനീഷിന്റെ അക്കൗണ്ടിലെത്തിയ അഞ്ചു കോടിയിലധികം രൂപയുടെ ഉറവിടം സംബന്ധിച്ച് ബിനീഷ് നല്‍കിയിരിക്കുന്ന വിശദീകരണത്തില്‍ ഇഡിയുടെ വാദമാണ് ഇനി നടക്കാനുള്ളത്.ബിനീഷ് കോടിയേരി ജയിലിലായിട്ട് 234 ദിവസം പിന്നിട്ടു. പരപ്പന അഗ്രഹാര ജയിലിലാണ് റിമാന്‍ഡില്‍ കഴിയുന്നത്. അച്ഛന്‍ കോടിയേരി ബാലകൃഷ്ണനെ ശുശ്രൂഷിക്കുന്നതിനായി കേരളത്തിലേക്ക് പോകാന്‍ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ബിനീഷ് കോടതിയില്‍ അഭ്യര്‍ത്ഥിച്ചിരുന്നു.ബിനീഷിന്റെ അക്കൗണ്ടില്‍ കള്ളപ്പണം ഇല്ലെന്നും പച്ചക്കറി, മാത്സ്യ മൊത്തക്കച്ചവടത്തില്‍ നിന്ന് ലഭിച്ച പണമാണ് അക്കൗണ്ടില്‍ ഉള്ളതെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. അതേസമയം നേരത്തെ രണ്ടു തവണ ബെംഗഗളൂരു പ്രത്യേക കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞവര്‍ഷം ഒകടോബര്‍ 29നാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇഡി ബിനീഷിനെ അറസ്റ്റ് ചെയ്തത്. നവംബര്‍ 11 മുതല്‍ ബിനീഷ് പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലാണ്.ലഹരിമരുന്ന് കേസിലും കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും ഒന്നാം പ്രതിയായ അനൂപ് മുഹമ്മദുമായി നടത്തിയ പണമിടപാടാണ് ബിനീഷ് കോടിയേരിയെ കുടുക്കിയത്. 2012 മുതല്‍ ഇവര്‍ തമ്മില്‍ പണമിടപാട് നടത്തിയിരുന്നതായി ഇ ഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

You might also like

-