ബൈഡന്റെ നോമിനി ലിസ ഗോമസിനു സെനറ്റില്‍ പരാജയം

സെനറ്റിലെ ഭൂരിപക്ഷ പാര്‍ട്ടി ലീഡര്‍ ചക്ക് ഷുമ്മര്‍(ഡെമോ, ന്യൂയോര്‍ക്ക്) ലിസക്കെതിരായാണ് വോട്ടുചെയ്തത്. ഭാവിയില്‍ വീണ്ടും ഇതേ നോമിനേഷന്‍ ഫ്‌ലോറില്‍ കൊണ്ടുവരിക എന്നതാണു വോട്ട് എതിരായി ചെയ്തതിന്റെ പിന്നിലുള്ള രഹസ്യം

0

വാഷിംഗ്ടണ്‍ ഡി.സി |ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ എംപ്ലോയ് ബെനിഫിറ്റ്‌സ് സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ തലപ്പത്തേക്കു യുഎസ് പ്രസിഡന്റ് ബൈഡന്‍ നോമിനേറ്റ് ചെയ്ത ലിസ ഗോമസിനു യുഎസ് സെനറ്റ് അംഗീകാരം നല്‍കിയില്ല.ലിസ ഗോമസിനു അനുകൂലമായി സെനറ്റില്‍ 49 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എതിരായി 51 വോട്ടുകളാണു രേഖപ്പെടുത്തിയത്. ജൂണ്‍ 8 ബുധനാഴ്ചയാണു യുഎസ് സെനറ്റില്‍ വോട്ടെടുപ്പു നടന്നത്.

സെനറ്റിലെ ഭൂരിപക്ഷ പാര്‍ട്ടി ലീഡര്‍ ചക്ക് ഷുമ്മര്‍(ഡെമോ, ന്യൂയോര്‍ക്ക്) ലിസക്കെതിരായാണ് വോട്ടുചെയ്തത്. ഭാവിയില്‍ വീണ്ടും ഇതേ നോമിനേഷന്‍ ഫ്‌ലോറില്‍ കൊണ്ടുവരിക എന്നതാണു വോട്ട് എതിരായി ചെയ്തതിന്റെ പിന്നിലുള്ള രഹസ്യം.മാത്രമല്ല കാസ്റ്റിങ് വോട്ട് രേഖപ്പെടുത്തുന്നതിനു വൈസ് പ്രസിഡന്റ് കമല ഹാരിസ് സ്ഥലത്തുണ്ടായിരുന്നില്ല. അവര്‍ കലിഫോര്‍ണിയായില്‍ സന്ദര്‍ശനത്തിലായിരുന്നു.

ബൈഡന്റെ നോമിനിക്കു യുഎസ് സെനറ്റില്‍ പരാജയം ഏറ്റുവാങ്ങേണ്ടി വന്നതു ഡമോക്രാറ്റിക് പാര്‍ട്ടിക്ക് ഏറ്റ കനത്ത തിരിച്ചടിയാണ്. യുഎസ് സെനറ്റില്‍ ഇരുപാര്‍ട്ടികളും 50-50 എന്ന നിലയിലായതിനാല്‍ പലപ്പോഴും വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ കാസ്റ്റിങ് വോട്ടാണു പാര്‍ട്ടിക്ക് ആശ്വാസമായി തീരുന്നത്. നവംബറില്‍ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്കു സെനറ്റില്‍ ഭൂരിപക്ഷം ലഭിക്കുന്നില്ലെങ്കില്‍ സ്ഥിതി അതീവ ഗൗരവമായി തീരും. ബില്ലുകള്‍ പാസ്സാകാനാകാത്ത അവസ്ഥയും സംജാതമാകും

You might also like

-