ബംഗാളിൽ അഴിമതി മാത്രം , ടിഎംസി ഇപ്പോൾ ഒരു കുടുംബപാർട്ടിയാണ്: അമിത് ഷാ

ശ്ചിമ ബംഗാളിൽ ക്രമസമാധാന നില തകർന്ന നിലയിലെന്ന് അമിത് ഷാ കെട്ടപ്പെടുത്തി . ബംഗാളിലെ തൃണമൂൽ അക്രമങ്ങൾക്ക് ജനങ്ങൾ തെരഞ്ഞെടുപ്പിലൂടെ മറുപടി നൽകുമെന്ന് അമിത് ഷാ പറഞ്ഞു.

0

കൊൽക്കത്ത:എം എൽ എ മാരെ വിലക്കെടുത്തു സ്വാധീനം വർദ്ധിക്കുന്നതിനൊപ്പം ബംഗാൾ ഭരണം കണ്ണ് നാട്ടു കൊൽക്കൊത്തയിൽ എത്തിയ അമിത്ഷാ മമത ബാനർജിക്കെതിരെ തുറന്ന അംഗത്തിന്തുടക്കമിട്ടു .പശ്ചിമ ബംഗാളിൽ ക്രമസമാധാന നില തകർന്ന നിലയിലെന്ന് അമിത് ഷാ കെട്ടപ്പെടുത്തി . ടിഎംസി ഇന്ന് ഒരു കുടുംബപാർട്ടിയായി പരിമിതപ്പെടുത്തിയിരിക്കുന്നു,
പശ്ചിമ ബംഗാളിലെ 10 കോടി ജനങ്ങളെക്കുറിച്ച് ആശങ്കപ്പെടുന്നതിനുപകരം മമത ബാനർജി തന്റെ മരുമകനെ (അഭിഷേക് ബാനർജി) പശ്ചിമ ബംഗാളിന്റെ മുഖ്യമന്ത്രിയാക്കുന്നതിൽ മാത്രമാണ് ശ്രദ്ധിക്കുന്നോള്ളൂ .
പശ്ചിമ ബംഗാളിൽ അപകടകരമായ മൂന്ന് പ്രവണതകൾ നിലവിലുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി വ്യക്തമാക്കി – ഭരണത്തെ പൂർണ്ണമായി രാഷ്ട്രീയവൽക്കരിക്കുക, രാഷ്ട്രീയത്തെ പൂർണമായും കുറ്റവാളിയാക്കുക, അഴിമതിയെ സ്ഥാപനവൽക്കരിക്കുക

പശ്ചിമ ബംഗാളിലെ കർഷകർക്ക്കേന്ദ്രസർക്കാർ നൽകുന്ന പണം അവർക്ക് നൽകുന്നില്ല .നബാർഡ് പ്രസിദ്ധീകരിച്ച 2016-17 ലെ കണക്കുകൾ പ്രകാരം കർഷകരുടെ പ്രതിമാസ ശരാശരി വരുമാനം കണക്കിലെടുക്കുമ്പോൾ 29 സംസ്ഥാനങ്ങളിൽ പശ്ചിമ ബംഗാൾ 24 ആം സ്ഥാനത്താണ്, ”അദ്ദേഹം കൂട്ടിച്ചേർത്തു.
ശുദ്ധജല സ്രോതസ്സുകളുടെ കാര്യത്തിൽ രാജ്യത്തെ ഏറ്റവും നല്ല സമ്പന്നമായ സംസ്ഥാനമാണ് പശ്ചിമ ബംഗാൾ. എന്നാൽ ജലസേചനം 55 ശതമാനം മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഇത് ഇനിയും വർദ്ധിപ്പിക്കാൻ കഴിയും.

ബംഗാളിലെ തൃണമൂൽ അക്രമങ്ങൾക്ക് ജനങ്ങൾ തെരഞ്ഞെടുപ്പിലൂടെ മറുപടി നൽകുമെന്ന് അമിത് ഷാ പറഞ്ഞു.തൃണമൂൽ അതിക്രമങ്ങളിൽ 300 ൽ അധികം ബിജെപി പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. തൃണമൂൽ ഭരണം ബംഗാളിനെ അധ:പതനത്തിൽ എത്തിക്കുകയാണ്. അഴിമതി മാത്രമാണ് ബംഗാളിൽ നടക്കുന്നത്. ബംഗാളിന്റെ വികസനം ആഗ്രഹിക്കുന്നവർ ബിജെപിയിലേക്ക് എത്തണമെന്നും അദ്ദേഹം പറഞ്ഞു. തൃണമൂൽ നടത്തുന്നത് അഴിമതിയും അക്രമവും മാത്രമാണ്. പശ്ചിമ ബംഗാൾ പര്യടനത്തിനിടെ ബിജെപി ദേശീയ അദ്ധ്യക്ഷനെ വരെ തൃണമൂൽ ആക്രമിച്ചു. ആക്രമണങ്ങളിലൂടെ ബിജെപിയെ ഇല്ലാതാക്കാം എന്നാണ് തൃണമൂൽ കോൺഗ്രസിന്റെ വിശ്വാസം. എന്നാൽ തൃണമൂൽ അക്രമങ്ങൾ ബിജെപിയെ കൂടുതൽ ശക്തിപ്പെടുത്തുകയാണ്.

മുൻ മന്ത്രി സുവേന്ദു അധികാരിക്ക് പുറമെ ബംഗാളിലെ പത്തിലധികം എം‌എൽ‌എമാർ അമിത് ഷായുടെ സാന്നിധ്യത്തിൽ ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നു. ഒരു എംപിയും മുൻ എംപിയും ബിജെപിയിൽ ചേർന്നവരിൽ ഉൾപെടും,

You might also like

-