രാമക്ഷേത്രത്തിൻറെ തറക്കല്ലിടൽ ഇന്ന്

കേന്ദ്രം പുറത്തിറക്കിയ മൂന്നാംഘട്ട ലോക്ഡൗൺ ഇളവുകളിൽ മതപരമായ പൊതുപരിപാടികൾക്ക് അനുമതിയില്ലെങ്കിലും അയോധ്യയിലെ രാമക്ഷേത്രത്തിന് തറക്കല്ലിടാൻ പ്രത്യേക ഇളവ് നൽകുകയായിരുന്നു

0

അയോധ്യ: രാമക്ഷേത്രത്തിന്‍റെ തറക്കല്ലിടൽ അല്പസമയത്തിനകം തുടങ്ങു നടക്കും. വൈകിട്ട് 5 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രാർഥനയോടെ ചടങ്ങുകൾക്ക് തുടക്കം കുറിക്കും. ചടങ്ങിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യ പ്രോട്ടോക്കോൾ പാലിച്ചാകും ചടങ്ങുകൾ നടക്കുക.

ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ വാ൪ഷിക ദിനം തന്നെയാണ് തറക്കല്ലിടാനും മോഡി സ൪ക്കാ൪ തെരഞ്ഞെടുത്തത്. കേന്ദ്രം പുറത്തിറക്കിയ മൂന്നാംഘട്ട ലോക്ഡൗൺ ഇളവുകളിൽ മതപരമായ പൊതുപരിപാടികൾക്ക് അനുമതിയില്ലെങ്കിലും അയോധ്യയിലെ രാമക്ഷേത്രത്തിന് തറക്കല്ലിടാൻ പ്രത്യേക ഇളവ് നൽകുകയായിരുന്നു. വൈകീട്ട് അഞ്ച് മണിക്ക് ഹനുമാൻ ഗാ൪ഹി ക്ഷേത്രത്തിലെ പ്രധാനമന്ത്രിയുടെ പ്രാ൪ഥനയോടെയാണ് ഒദ്യോഗിക ചടങ്ങുകൾക്ക് തുടക്കമാകും. ശേഷം രാംലല്ലയിൽ പുഷ്പാ൪ച്ചന. വെള്ളികൊണ്ട് നി൪മിച്ച 22അര കിലോയിലധികം ഭാരമുള്ള കല്ലുപയോഗിച്ചാണ് തറക്കല്ലിടൽ. ഇന്നലെ രാത്രിയോടെ തന്നെ അയോധ്യ നഗരം ദീപാലംകൃതമായിരുന്നു.

സമീപത്തെ ക്ഷേത്രങ്ങളിൽ നിന്നും രാമായണ പാരായണവും നടക്കുന്നുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിക്കത്തക്ക വിധത്തിലാണ് ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്. പ്രധാനമന്ത്രിക്ക് പുറമെ യുപി ഗവ൪ണറും മുഖ്യമന്ത്രിയും ആ൪.എസ്.എസ് തലവൻ മോഹൻ ഭഗവതും രാമക്ഷേത്ര ട്രസ്റ്റ് ചെയ൪മാൻ മഹന്ദ് ദാസും വേദിയിലുണ്ടാവും. 200ൽ അധികം വിവിഐപികളെ നേരത്തെ ക്ഷണിച്ചിരുന്നെങ്കിലും പിന്നീട് 175 ആയി കുറച്ചിരുന്നു. ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ വാ൪ഷിക ദിനം തന്നെ തറക്കല്ലിടാൻ തെരഞ്ഞെടുത്തത് മോദി സ൪ക്കാറിന്‍റെ മുസ്ലിംവിരുദ്ധ ഹിന്ദുത്വ രാഷ്ട്രീയത്തെ വെളിപ്പെടുത്തുന്നതാണെന്നാണ് വിലയിരുത്തൽ.