“ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ മതനേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകരുത്” കാനം രാജേന്ദ്രന്‍

ഭിന്നിപ്പിക്കാനുള്ള ശ്രമം മത മേലധ്യക്ഷന്‍മാരുടെ ഭാഗത്ത് നിന്നുണ്ടാകരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

0

ഭിന്നിപ്പിക്കാനുള്ള ശ്രമം മത മേലധ്യക്ഷന്‍മാരുടെ ഭാഗത്ത് നിന്നുണ്ടാകരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നാര്‍ക്കോട്ടിക് ജിഹാദെന്ന ബിഷപ്പിന്റെ പരാമര്‍ശത്തില്‍ അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയ കാനം നിലവില്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും വിശദീകരിച്ചു. വിഭജിക്കാന്‍ ആഗ്രഹമുള്ളവര്‍ മുതലെടുപ്പിന് ശ്രമിക്കുമെന്നും ബിജെപി നിലപാടിനെ വിമര്‍ശിച്ച്‌ കാനം കുറ്റപ്പെടുത്തി.

വിഷയത്തില്‍ ഇടതുമുന്നണി ഔദ്യോഗിക നിലപാട് പ്രഖ്യാപിച്ചിട്ടില്ല. അതുകൊണ്ട് ഘടക കക്ഷികള്‍ക്ക് അവരവരുടെ അഭിപ്രായമുണ്ടാകുമെന്നും കാനം വിശദീകരിച്ചു.

 

 

-

You might also like

-