ജയിലിനുള്ളില്‍ ആത്മഹത്യാശ്രമം: ബണ്ടി ചോറിനെതിരെ കുറ്റം ചുമത്തി

തിരുവനന്തപുരം സെൻട്രൽ ജയിലയിൽ വിചാരണ തടവുകാരനായിരുന്ന ബണ്ടി ചോർ 2017 സെപ്റ്റംബർ 12 ന് ജയിലിലെ സിഎഫ് എൽ ബൾബ് പൊട്ടിച്ചു ചില്ലുകൾ വിഴുങ്ങി ആത്മഹത്യക്ക് ശ്രമിച്ചു എന്നാണ് കേസ്.

0

തിരുവനന്തപുരം: ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചെന്ന കേ സിൽ ഹൈടെക് മോഷ്‌ടാവ്‌ ദേവേന്ദ്ര സിംഗ് എന്ന ബണ്ടിചോറിനെതിരെ കോടതി കുറ്റം ചുമത്തി. ആത്മഹത്യാ ശ്രമം,സർക്കാർ മുതൽ നശിപ്പിക്കൽ,ജയിൽ അച്ചടക്കം ലംഘിക്കുക എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. കേസിന്റെ വിചാരണ ഈ മാസം തിരുവനന്തപുരം അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ തുടങ്ങും.

തിരുവനന്തപുരം സെൻട്രൽ ജയിലയിൽ വിചാരണ തടവുകാരനായിരുന്ന ബണ്ടി ചോർ 2017 സെപ്റ്റംബർ 12 ന് ജയിലിലെ സിഎഫ് എൽ ബൾബ് പൊട്ടിച്ചു ചില്ലുകൾ വിഴുങ്ങി ആത്മഹത്യക്ക് ശ്രമിച്ചു എന്നാണ് കേസ്. സെൻട്രൽ ജയിൽ സുപ്രണ്ട് അടക്കം ആറു പേരാണ് കേസിലെ സാക്ഷികൾ.