യുഎഇ വിദേശകാര്യമന്ത്രിമായി നരേന്ദ്ര മോദി കൂടിക്കാഴ്ച്ച നടത്തി

ഭീകരവാദപ്രവർത്തനങ്ങളെ ചെറുക്കേണ്ടതിന്‍റെ പ്രാധാന്യവും ഇരുവരും ചർച്ച ചെയ്തു.

0

ദില്ലി: യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സയദ് അൽ നഹ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി. ഇരു രാജ്യങ്ങൾക്കുമിടയിലെ വ്യാപാര – നിക്ഷേപ സാധ്യതകളും പ്രതിരോധരംഗത്തെ സഹകരണവും ചർച്ചയിൽ വിഷയമായി.

ഭീകരവാദപ്രവർത്തനങ്ങളെ ചെറുക്കേണ്ടതിന്‍റെ പ്രാധാന്യവും ഇരുവരും ചർച്ച ചെയ്തു. വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി യുഎഇ വിദേശകാര്യമന്ത്രി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കഴിഞ്ഞ ഞായറാഴ്ച്ച ഇന്ത്യയിലെത്തിയ യുഎഇ വിദേശകാര്യമന്ത്രി വൈകിട്ടോടെ മടങ്ങി.

You might also like

-