പാകിസ്താനിൽ ബസ് അപകടം 20 പേർക്ക് ദാരുണാന്ത്യം 40 പേർക്ക് പരുക്കേറ്റു.

ഖുസ്ദൂർ ജില്ലയിലെ കർഖ് പ്രദേശത്ത് ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്.

0

പാകിസ്താനിലുണ്ടായ ബസ് അപകടത്തിൽ 20 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 40 പേർക്ക് പരുക്കേറ്റു. ഇതിൽ 10 പേരുടെ പരുക്ക് ഗുരുതരമാണ്. ഖുസ്ദൂർ ജില്ലയിലെ കർഖ് പ്രദേശത്ത് ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ഒരു മതസമ്മേളനത്തിൽ പങ്കെടുത്ത് തിരികെ വരുന്ന ആളുകളാണ് ബസിൽ ഉണ്ടായിരുന്നത്.

“ബസിൽ ആളുകൾ അധികമായിരുന്നു. ബസിൻ്റെ മേൽക്കൂരയിൽ പോലും ആളുകൾ യാത്ര ചെയ്തു. 20 ശരീരങ്ങൾ അപകട സ്ഥലത്തുനിന്ന് ലഭിച്ചു. 40 പേർക്ക് പരുക്കുപറ്റി. 10 പേരുടെ പരുക്ക് ഗുരുതരമാണ്. അതുകൊണ്ട് തന്നെ മരണസംഖ്യ വർധിക്കാനിടയുണ്ട്.”- പാകിസ്താൻ സുരക്ഷാ സേന അധികൃതൻ ഡോ. മൻസൂർ സാഹിർ റോയിട്ടേഴ്സിനോട് പ്രതികരിച്ചു.