അസമില്‍ ശക്തമായ പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 107 ആയി

അസമിലെ 26 ജില്ലകളെ പ്രളയ ബാധിത പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്. നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. നിരവധി വീടുകള്‍ക്ക് പ്രളയത്തില്‍ നാശനഷ്ടമുണ്ടായി. 36 ലക്ഷത്തോളം ആളുകളെ പ്രളയം ബാധിച്ചു

0

ഗുവാഹത്തി: അസമില്‍ ശക്തമായ മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 107 ആയി. 81 പേര്‍ പ്രളയത്തെ തുടര്‍ന്നുള്ള കെടുതികളിലും 26 പേര്‍ മണ്ണിടിച്ചിലിലും മരണമടഞ്ഞതായി അസം ദുരന്ത നിവാരണ അതോറ്റിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
അസമിലെ 26 ജില്ലകളെ പ്രളയ ബാധിത പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്. നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. നിരവധി വീടുകള്‍ക്ക് പ്രളയത്തില്‍ നാശനഷ്ടമുണ്ടായി. 36 ലക്ഷത്തോളം ആളുകളെ പ്രളയം ബാധിച്ചു. 47,465 ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. 290 ദുരിതാശ്വാസ ക്യാമ്പുകളാണ് സംസ്ഥാനത്ത് സജ്ജീകരിച്ചിരിക്കുന്നത്. വന്യജീവി സമ്പത്തിനും വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്.

കാസിരംഗ ദേശീയോദ്യാനത്തിന്റെ 85 ശതമാനം പ്രദേശവും വെള്ളത്തിനടിയിലാണ്. 9 കാണ്ടാമൃഗങ്ങള്‍ ഉള്‍പ്പെടെ 100 ഓളം വന്യജീവികള്‍ മരിച്ചുവെന്നാണ് വനംവകുപ്പ് അധികൃതര്‍ അറിയിക്കുന്നത്. കാണ്ടാമൃഗങ്ങളും കാട്ടുപന്നികളും മുള്ളന്‍പന്നികളും മാനുകളും ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളാണ് പ്രളയത്തില്‍ ചത്തൊടുങ്ങിയതെന്ന് അധികൃതര്‍ അറിയിച്ചു. ഒഴുക്കില്‍പ്പെട്ട് നിരവധി മൃഗങ്ങള്‍ ഉദ്യാനത്തിന് പുറത്തേക്കെത്തുകയും ചെയ്തിട്ടുണ്ട്.

You might also like

-